അമേരിക്കയിൽ ഗാന്ധിയുടെ കൈയൊപ്പുള്ള ചിത്രത്തിന് ലേലത്തിൽ 27 ലക്ഷം
text_fieldsവാഷിങ്ടൺ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ അപൂർവ ചിത്രം അമേരിക്കയിൽ ലേലത്തിൽ വിറ്റത് 27 ലക്ഷം രൂപക്ക് (41,806 ഡോളർ). 1931ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽവെച്ച് മദൻ മോഹൻ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് അമേരിക്കയിൽ ലേലംചെയ്തത്. ഫൗണ്ടൻ പേനകൊണ്ടാണ് ‘എം.കെ. ഗാന്ധി’ എന്ന് അദ്ദേഹം ഇതിൽ ഒപ്പിട്ടിട്ടുള്ളത്. വലംകൈയിലെ തള്ളവിരലിന് വേദനയുള്ളതിനാൽ ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തിൽ ഒപ്പുചാർത്തിയിട്ടുള്ളത്.
1930-32 കാലയളവിലായിരുന്നു മൂന്നു ഭാഗങ്ങളുള്ള വട്ടമേശ സമ്മേളനം ലണ്ടനിൽ സംഘടിപ്പിച്ചത്. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രതിനിധിയായി സമ്മേളനത്തിൽ പെങ്കടുത്തത്. 1931 ആഗസ്റ്റ് എട്ടിനും ഡിസംബർ 19നും ഇടക്കാണ് ചിത്രം എടുത്തിട്ടുള്ളതെന്ന് ബോസ്റ്റണിൽ നടന്ന ലേലത്തിെൻറ സംഘാടകർ ആർ.ആർ. ഒാക്ഷൻസ് ആർ.ആർ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ബോബി ലിവിങ്സ്റ്റൺ പറഞ്ഞു.
‘ഗാന്ധിയുടെ കൈയൊപ്പുള്ള ഇൗ പടത്തിൽ അദ്ദേഹത്തിെൻറ ജീവിത പ്രയത്ന’മാണ് പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാൾ മാക്സിെൻറ കത്ത് 34 ലക്ഷത്തിനും ലിയോ ടോൾസ്റ്റോയി 1903ൽ എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തിൽ പോയി. ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴുവരെയായിരുന്നു ലേലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.