കോവിഡിനെ ഭയപ്പെടേണ്ട; ധീരമായി നേരിടു -ബോൽസനാരോ
text_fieldsബ്രസീലിയ: കോവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൾസനാരോ. എല്ലാവർക്കും കോവിഡിനെ നേരിടേണ്ടി വരും. ധീരതയോടെ അത് ചെയ്യുകയാണ് വേണ്ടതെന്നും ബ്രസീൽ പ്രസിഡൻറ് പറഞ്ഞു. കോവിഡിനെ തുടർന്ന് ക്വാറൻറീനിൽ പോയ ബ്രസീൽ പ്രസിഡൻറ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്.
65 വയസായ തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. എന്നെങ്കിലും കോവിഡിനെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന് തയാറാകണം. കോവിഡ് മൂലമുണ്ടായ മരണങ്ങളിൽ ദുഃഖമുണ്ട്. എന്നാൽ, എല്ലാ ദിവസങ്ങളിലും ആളുകൾ മരിക്കാറുണ്ടെന്നും ബോൽസനാരോ പറഞ്ഞു.
കോവിഡിനെ കുറിച്ച് ബോൽസനാരോയുടെ പ്രസ്താവനകളെല്ലാം വിവാദമായിരുന്നു. ബ്രസീലിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വലിയ രീതിയിൽ കൂടുേമ്പാഴും കോവിഡിനെ ചെറിയ പനിയുമായാണ് അദ്ദേഹം താതമ്യപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.