അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണം
text_fieldsവാഷിങ്ടൺ: മുസ്ലിം രാജ്യങ്ങൾക്കെതിരെ യാത്രവിലക്കുമായി വന്ന യു.എസ് വിവാദ ഉത്തരവുമായി വീണ്ടും. എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ യാത്രക്കാർ ഇലക്ട്രോണിക് ഉപകരണങ്ങള് കൊണ്ടുവരുന്നത് യു.എസ് നിരോധിച്ചു.
ബോംബുകൾ ഒളിപ്പിച്ചുവെക്കാൻ സാധ്യതയുള്ള ലാപ്ടോപ്, െഎപാഡ്, ടാബ്ലറ്റ്, കാമറ, ഇ^റഡാറുകൾ, പ്രിൻററുകൾ, ഡീവീഡി പ്ലെയർ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവയാണ് നിരോധിച്ചത്.
അതേസമയം, മൊബൈൽ ഫോണിന് വിലക്കില്ല. വിമാനത്തിനകത്ത് കൊണ്ടുപോകാവുന്ന ക്യാബിൻ ബാഗേജിൽ ഇൗ ഉപകരണങ്ങൾ കൊണ്ടുപോകുന്നതാണ് നിരോധിച്ചത്. എന്നാൽ ചെക്ക്ഡ് ലഗേജുകളിൽ ഇവ കൊണ്ടുപോകാം. ഭീകരാക്രമണം തടയുന്നതിനുള്ള നീക്കത്തിെൻറ ഭാഗമായാണിതെന്നാണ് ആഭ്യന്തര സുരക്ഷ മന്ത്രാലയത്തിെൻറ അറിയിപ്പ്. വിമാനങ്ങൾ ആക്രമിക്കാൻ ഭീകരർ നൂതന മാർഗങ്ങൾ തേടിെക്കാണ്ടിരിക്കയാണെന്നും ഇൗ സാഹചര്യത്തിൽ ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും ആഭ്യന്തര സുരക്ഷ വകുപ്പ് വ്യക്തമാക്കി.
10 വിമാനത്താവളങ്ങളിൽനിന്ന് യു.എസിലേക്ക് പുറപ്പെടുന്ന ഒമ്പത് എയർലൈൻസുകളെയാണ് വിലക്കിയത്. മധ്യപൂർവ ഏഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളെ വിലക്കു ബാധിക്കുമെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ കൈറോ, ജോർഡനിലെ അമ്മാൻ, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, തുർക്കിയിലെ ഇസ്തംബൂൾ, യു.എ.ഇയിലെ അബൂദബി, ദുൈബ എന്നീ വിമാനത്താവളങ്ങളിൽനിന്ന് യു.എസിലേക്കു വരുന്ന വിമാനങ്ങളിലാണ് നിരോധനം ബാധകം. പ്രതിദിനം 50ഒാളം വിമാന സർവീസുകളെ വിലക്ക് ബാധിക്കും.
അനിശ്ചിതകാലത്തേക്കു പ്രഖ്യാപിച്ചിരിക്കുന്ന വിലക്ക് റോയൽ ജോർഡനിയൻ എയർൈലൻസ്, ഇൗജിപ്ത് എയർ, ടർക്കിഷ് എയർലൈൻസ്, സൗദി എയർൈലൻസ്, കുവൈത്ത് എയർവേസ്, റോയൽ എയർ മൊറോക്കോ, ഖത്തർ എയർവേസ്, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ് എന്നീ ഒമ്പതു വിമാനക്കമ്പനികളെ ബാധിക്കും. യു.എസ് എയർലൈൻസുകൾക്കു വിലക്കു ബാധകമല്ല. ഐ.എസിനെതിരെ യു.എസിെൻറ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണ് നിരോധന വാർത്ത പുറത്തുവന്നത്. യു.എസ് സർക്കാറിന് ആഴ്ചകൾക്കുമുമ്പ് ലഭിച്ച ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാവാം ഉത്തരവെന്നാണ് കരുതുന്നത്.
വിലക്കിനെതിരെ വിമർശം
മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒമ്പതു വിമാനങ്ങളിൽ ലാപ്ടോപ്, െഎപാഡ്, തുടങ്ങിയ ഇലക്േട്രാണിക് ഉപകരണങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിെൻറ ഉത്തരവിനെതിരെ പരക്കെ വിമർശം. വിചിത്രമായ ഉത്തരവാണിത്.
കാരണം, നിലവിലുള്ള ഭീഷണി തടയാൻ ഇത്തരമൊരു നിരോധനം നടേത്തണ്ട ആവശ്യമേയില്ല ^കാലിേഫാർണിയ യൂനിവേഴ്സിറ്റിയിലെ ഇൻറർനാഷനൽ കമ്പ്യൂട്ടർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകൻ നികളസ് വീവർ അഭിപ്രായപ്പെട്ടു.
ലാപ്ടോപ് ബോംബ് ഒളിപ്പിക്കാനുള്ള ഉപകരണമായി ഏതെങ്കിലും ഭീകരർ താൽപര്യപ്പെടുേമാ എന്ന കാര്യം സംശയജനകമാണ്. ഹാക്കിങ്ങിനെക്കുറിച്ചാണ് ഭയമെങ്കിൽ ആധുനിക കാലത്ത് സെൽഫോൺ ഒരു കമ്പ്യൂട്ടർ ആയി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും നികളസ് കൂട്ടിച്ചേർത്തു.
അതിനിെട,നിരോധത്തെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് എമിറേറ്റ്സ്, ഇത്തിഹാദ് എയർൈലൻസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.