ഉത്തര െകാറിയക്ക് മുന്നറിയിപ്പുമായി ദ. െകാറിയ–യു.എസ് മിസൈൽ പരീക്ഷണം
text_fieldsവാഷിങ്ടൺ: ഉത്തര െകാറിയക്കു പിന്നാലെ യു.എസുമായി ചേർന്ന് ദക്ഷിണ െകാറിയ പ്രഥമ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇത് കരുതുന്നത്. യു.എസ് സൈന്യത്തിെൻറ മിസൈൽ സംവിധാനവും (എ.ടി.എ.സി.എം.എസ്) ദക്ഷിണ െകാറിയയുടെ ഹ്യുൻമൂ മിസൈൽ -2ഉം സംയോജിപ്പിച്ചുള്ള പരീക്ഷണമാണ് ഇതെന്ന് കൊറിയയിലെ യു.എസ് സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മേഖലയിലെ സഖ്യകക്ഷികളായ ദക്ഷിണ െകാറിയ, ജപ്പാൻ എന്നിവർക്കൊപ്പമുള്ള പ്രതിരോധത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക അറിയിച്ചു.ഉത്തര െകാറിയ നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആണിത്. ഉത്തര കൊറിയയുടെ ആണവ ആയുധ പരീക്ഷണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇൗ വിഷയം ചർച്ച ചെയ്യാൻ അടിയന്തര സുരക്ഷ കൗൺസിൽ വിളിച്ചുചേർക്കാൻ തങ്ങൾ യു.എന്നിനോട് ആവശ്യെപ്പട്ടതായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.