എച്ച്-4 വിസ റദ്ദാക്കൽ: നടപടി അന്തിമഘട്ടത്തിലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: എച്ച്-4 വിസ കൈവശമുള്ളവരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെന്ന് ട്രംപ് ഭരണകൂടം യു.എസ് കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് ഇൗ നടപടി. എച്ച്-വൺ വിസയുള്ളവരുടെ പങ്കാളികൾക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്നതാണ് എച്ച്-4 വിസ. 2015ൽ ഒബാമ ഭരണകൂടമാണ് ഇൗ പദ്ധതി ആവിഷ്കരിച്ചത്.
നിലവിൽ 70,000ത്തിലേറെ പേർ എച്ച്-4 വിസയിൽ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ 93 ശതമാനവും ഇന്ത്യക്കാരാണ്. വിസ റദ്ദാക്കുന്നതു സംബന്ധിച്ച അന്തിമവിജ്ഞാപനം ജൂണിലുണ്ടാകുമെന്നാണ് കരുതുന്നത്. എച്ച്-4 വിസ തുടരണമെന്ന് ഇന്ത്യൻ വംശജയായ യു.എസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എച്ച്-വൺ വിസയും റദ്ദാക്കുന്നതും ട്രംപ് ഭരണകൂടത്തിെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.