ഉത്തര കൊറിയയുമായി നയതന്ത്ര ചർച്ച തുടരും –ടില്ലേഴ്സൺ
text_fieldsവാഷിങ്ടൺ: നിരന്തര പ്രകോപനവും ഭീഷണിയും ഉയർത്തുന്ന ഉത്തര കൊറിയക്കെതിരെ നയതന്ത്ര ചർച്ചകൾ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ദക്ഷിണ കൊറിയയുമായി ചേർന്ന് യു.എസ് നടത്തുന്ന അഞ്ചു ദിവസത്തെ സംയുക്ത നാവികാഭ്യാസം തുടങ്ങിയതിെൻറ ഭാഗമായി സി.എൻ.എൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര കൊറിയക്കും രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനുമെതിരെ യു.എസ് ഭരണതലത്തിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത വ്യക്തമാക്കുന്നതാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. എന്നാൽ, ട്രംപിെൻറ നിലപാടും വ്യത്യസ്തമല്ലെന്നാണ് ടില്ലേഴ്സൺ പറഞ്ഞത്. ഉത്തര കൊറിയൻ വിഷയത്തിൽ ട്രംപ് നടത്തിയ പ്രസ്താവനകളും ട്വീറ്റുകളും ശരിവെച്ച ടില്ലേഴ്സൺ അവയെല്ലാം നിലപാടുമാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ കിം േജാങ് ഉന്നിനെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് വിശദീകരിച്ചു.
ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾക്ക് ഭീഷണിയാണെന്ന് കണ്ടാൽ ഉത്തര കൊറിയയെ തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകളോട് അതേ രീതിയിൽ തിരിച്ചടിക്കുന്നതും യുദ്ധത്തിലേക്കുള്ള എടുത്തുചാട്ടവും ഉത്തരപൂർവ ഏഷ്യയിൽ വലിയ വിപത്തുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഉത്തര കൊറിയക്കെതിരെ യുദ്ധത്തിന് ഉദ്ദേശ്യമില്ലെന്ന് ട്രംപ് തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും നയതന്ത്ര ചർച്ചകൾ തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ടില്ലേഴ്സൺ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.