റെക്സ് ടില്ലേഴ്സൺ യു. എസ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു
text_fieldsവാഷിങ്ടൺ: റെക്സ് ടില്ലേഴ്സൺ യു എസ് വിദേശകാര്യ സെക്രട്ടറിയായി(സെക്രട്ടറി ഒാഫ് സ്റ്റേറ്റ്) ചുമതലയേറ്റു. യു എസ് വൈസ്പ്രസിഡന്‍റ് മൈക്ക് സ്പെൻസറാണ് ടില്ലേഴ്സണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ടെക്സസ് സ്വദേശിയായ ടില്ലേഴ്സൺ സ്വകാര്യ എണ്ണ കമ്പനിയായ എക്സൺ മൊബിലിെൻറ മുൻ ചെയർമാനും സി.ഇ.ഒയുമായിരുന്നു. 43നെതിരെ 56 വോട്ടുകൾക്കാണ് ടില്ലേഴ്സണിെൻറ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകിയത്. ആരോഗ്യ ട്രഷറി വകുപ്പുകളിൽ ട്രംപ് നാമനിർദേശം ചെയ്തവരെ നിയമിക്കുന്നതിനായി ചട്ടങ്ങളിൽ ഭേദഗതി ചെയ്തതിന് ശേഷമാണ് വോെട്ടടുപ്പ് നടന്നത്. അമേരിക്കൻ ജനതയുടെയും പ്രസിഡൻറിെൻറയും താൽപര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.