ഫാഷിസത്തിന്‍െറ വായ്ത്താരികളെ വിമര്‍ശിച്ച് യു.എന്‍ മനുഷ്യാവകാശ സന്ദേശം
text_fields
ന്യൂയോര്‍ക്: മനുഷ്യാവകാശം ഏറ്റവും കടുത്ത ദുരന്തങ്ങള്‍ക്കിരയായ വര്‍ഷമാണ് 2016 എന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം അധ്യക്ഷന്‍ സൈദ് ബിന്‍ റഅ്ദ് രാജകുമാരന്‍. ഫാഷിസത്തിന്‍െറ വാചകക്കസര്‍ത്തുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ലോക മനുഷ്യാവകാശദിനാചരണത്തോടനുബന്ധിച്ച് പുറത്തുവിട്ട സന്ദേശത്തില്‍ രാജകുമാരന്‍ വ്യക്തമാക്കി.
ലോകം ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത മനുഷ്യാവകാശ വ്യവസ്ഥയില്‍നിന്ന് പല മൂല്യങ്ങളും ചോര്‍ന്നുപോയിരിക്കുന്നു. ആഗോള മനുഷ്യാവകാശങ്ങള്‍ക്ക് കടുത്തദുരന്തം ബാധിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. അതേസമയം, ഫാഷിസത്തിന്‍െറ പദക്കസര്‍ത്തുകള്‍ സാധാരണക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു.
യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന അഭയാര്‍ഥി പ്രവാഹം, കാലാവസ്ഥ വ്യതിയാനം, സാമ്പത്തികരംഗത്തെ അസമത്വങ്ങള്‍, വംശവിവേചനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്കും ജോര്‍ഡന്‍ രാജകുമാരന്‍ വിരല്‍ചൂണ്ടി. അമേരിക്കയിലും യൂറോപ്പിന്‍െറ വിവിധ ഭാഗങ്ങളിലും അപരവിദ്വേഷം പടരുന്ന ദുരവസ്ഥ ആശങ്കജനകമാണെന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.