അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ യു.എസിെൻറ കണ്ണുരുട്ടൽ
text_fieldsന്യൂയോർക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (െഎ.സി.സി) പോലും വെറുതെ വിടാതെ യു.എസ്. അഫ്ഗാനിസ്താനിലെ ആക്രമണങ്ങളുടെ പേരിൽ യുദ്ധക്കുറ്റം ചുമത്താനാണ് തീരുമാനമെങ്കിൽ െഎ.സി.സി ജഡ്ജിമാർക്കെതിരെ ഉപരോധം ചുമത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ഭീഷണി മുഴക്കി.
സെപ്റ്റംബർ 11 ഭീകരാക്രമണത്തിെൻറ സ്മരണ പുതുക്കി വാഷിങ്ടൺ ഡി.സിയിൽ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബോൾട്ടെൻറ ഭീഷണി. നിയമവിരുദ്ധ കോടതിയുടെ ശിക്ഷാനടപടികളിൽ നിന്ന് തങ്ങളുടെ പൗരൻമാരെയും അണികളെയും സംരക്ഷിക്കുന്നതിന് ഏതു വിധത്തിലുള്ള നടപടിയും സ്വീകരിക്കുമെന്നായിരുന്നു പ്രസംഗത്തിനിടെ സൂചിപ്പിച്ചത്.
െഎ.സി.സിയുമായി ഒരു തരത്തിലും സഹകരിക്കില്ല. സഹായങ്ങളിൽനിന്ന് പിന്മാറും. അങ്ങനെ ആ കോടതി തകർക്കും. ഇപ്പോൾതന്നെ ലക്ഷ്യങ്ങളിൽനിന്ന് അകന്ന് കഴിയുന്ന െഎ.സി.സി തങ്ങളെ സംബന്ധിച്ച് ഇല്ലാതായി കഴിഞ്ഞതായും ഡാൾട്ടൻ പറഞ്ഞു. അഫ്ഗാനിസ്താനിലെ തടവുകാരെ പീഡിപ്പിച്ച യു.എസ് സായുധസേനയുടെയും സി.െഎ.എയുടെയു ം നടപടി യുദ്ധക്കുറ്റകൃത്യമാണെന്ന് 2016ൽ ഹേഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന െഎ.സി.സി വിധിച്ചിരുന്നു. ഇൗ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ട്രംപ് ഭരണകൂടം ജഡ്ജിമാർക്ക് യു.എസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ഫണ്ട് നിർത്തിവെക്കുകയും ചെയ്യും.
USഅവരെ യു.എസ് കോടതികളിൽ വിചാരണ ചെയ്യും. െഎ.സി.സി യു.എസ് ഭരണഘടനയെക്കാളും പരമാധികാരത്തെക്കാളും വലുതെല്ലന്ന് ഒാർക്കണമെന്നും ബോൾട്ടൺ മുന്നറിയിപ്പു നൽകി. ജോർജ് ബുഷിെൻറ ഭരണകാലത്ത് യു.എന്നിലെ യു.എസ് അംബാസഡറായിരുന്ന ബോൾട്ടൺ മുമ്പും െഎ.സി.സിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.