വെനസ്വേലയിൽ വീണ്ടും സർക്കാറിനെതിെര പ്രക്ഷോഭം
text_fieldsകാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ സർക്കാറിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. പ്രതിപക്ഷ നേത ാവ് ഗുയിഡുവിനെ പിന്തുണക്കുന്നവർ കാരക്കാസിൽ തെരുവിലിറങ്ങി. പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി .
വ്യാഴാഴ്ച മുതൽ വെനസ്വേലയിൽ വൈദ്യുതി തടസ്സം അനുവഭവപ്പെടുന്നുണ്ട്. ഇതിനെ തുടർന്നാണ് രാജ്യത്ത് വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങിയത്. പ്രസിഡൻറ് മദുറോ സ്ഥാനമൊഴിയണമെന്നാണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഇത് അംഗീകരിക്കാൻ മദുറോ തയാറായിട്ടില്ല.
കഴിഞ്ഞ ജനുവരി 23ന് പ്രതിപക്ഷ നേതാവ് ഗുയിഡു ഇടക്കാല പ്രസിഡൻറായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 50ഒാളം രാജ്യങ്ങളുടെ പിന്തുണ ഗുയിഡോക്കുണ്ടെന്നാണ് സൂചന. അതേ സമയം, സൈന്യത്തിെൻറയും റഷ്യയുടെയും ചൈനയുടെയും പിന്തുണ നിലവിലെ പ്രസിഡൻറ് നിക്കളോസ് മദുറോക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.