റോഹിങ്ക്യ: പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ- സൂചി
text_fieldsയാേങ്കാൺ: റോഹിങ്ക്യൻ അഭയാർഥികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് മ്യാൻമർ നേതാവും നൊബേൽ സമ്മാന ജേതാവുമായ ആങ് സാങ് സൂചി.
റോഹിങ്ക്യ അഭയാർഥി പ്രശ്നത്തിൽ ഇതാദ്യമായാണ് സൂചി പ്രതികരിക്കുന്നത്. തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉറുദുഗാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൂചി നിലപാട് വ്യക്തമാക്കിയത്.രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ടെന്ന് സൂചി പറഞ്ഞു. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ അറിവും ബോധ്യവുമുണ്ട്.
അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങൾക്ക് ഇൗ രാജ്യത്ത് അർഹതയുണ്ടെന്ന് സൂചി വ്യക്തമാക്കി. രഖൈൻ സംസ്ഥാനത്ത് വംശീയ ഉൻമൂലനം നടന്നിട്ടില്ലെന്ന സൂചിയുടെ നേരത്തെയുള്ള പ്രതികരണം ഏറെ വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളെ കുറിച്ച് അവർ ഇതുവരെ പ്രതികരിക്കാതിരുന്നതും വാർത്തയായിരുന്നു. റോഹ്യങ്കൻ മുസ്ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സൂചി പ്രതികരിക്കണമെന്ന് പാകിസ്താനിലെ നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.