ചൈനീസ് ഇടപെടലിൽ യു.എസിന് ആശങ്ക
text_fieldsവാഷിങ്ടൻ: മ്യാന്മറിലെ റോഹിങ്ക്യൻ വിഷയത്തിൽ ചൈനയുടെ ഇടപെടൽ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന് യു.എസ്. മ്യാന്മറിനും ബംഗ്ലാദേശിനുമായി പ്രശ്നപരിഹാരത്തിനായി മൂന്ന് നിർദേശങ്ങൾ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ അവതരിപ്പിച്ചിരുന്നു.
വെടിനിർത്തൽ, അഭയാർഥികളുടെ വിഭജനം, ദീർഘകാല പ്രശ്നപരിഹാരം എന്നിവയായിരുന്നു ചൈന മുന്നോട്ടുവെച്ചത്. എന്നാൽ, വാങ് യീ സമർപ്പിച്ച റിപ്പോർട്ടിൽ രാഖൈൻ ജില്ലയിലെ അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളൊന്നുമില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. എല്ലാ തൽപരകക്ഷികളോടും റോഹിങ്ക്യൻ പ്രശ്നത്തിൽ പരിഹാരം നിർദേശിച്ചിരുന്നു.
എന്നാൽ, റോഹിങ്ക്യൻ വിഷയത്തിലെ ചൈനയുടെ ഇടപെടൽ വിശ്വസനീയമല്ല. മ്യാന്മറും ബംഗ്ലാദേശും പ്രശ്നപരിഹാര ചർച്ച നടത്താൻ തീരുമാനിച്ചതിെന സ്വാഗതം ചെയ്യുന്നതായും ടില്ലേഴ്സൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.