റോഹിങ്ക്യൻ പ്രശ്നം: മ്യാൻമർ സൈനികർക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക
text_fieldsവാഷിങ്ടൺ: വടക്കുപടിഞ്ഞാറൻ മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലിംകെള കൊല്ലാക്കൊല ചെയ്യുന്ന സൈനികമേധാവികൾക്കെതിരെ നടപടി വേണമെന്ന് യു.എസ്. സൈന്യത്തിെൻറ നേതൃത്വത്തിൽ മ്യാൻമറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകൾക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി ആരോപിച്ചു. ശക്തമായ നടപടിക്കായി യു.എൻ രക്ഷാസമിതി പ്രമേയം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ആദ്യമായാണ് യു.എസ് മ്യാൻമർ സൈനികമേധാവികൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുന്നത്. 2009 നുശേഷം യു.എൻ പോലുളള പൊതുവേദിയിൽ റോഹിങ്ക്യൻ വിഷയം ചർച്ചയാകുന്നതും ആദ്യം. ബർമയുടെ സ്വാതന്ത്ര്യനായി വാദിച്ച ജനാധിപത്യ നേതാക്കൾ ഇൗ അരുംകൊലകൾ കണ്ടില്ലെന്നു നടിക്കുന്നത് തികഞ്ഞ അനീതിയാണെന്നും നിക്കി കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതിനിടെ, കനത്തമഴയിൽ ബോട്ട്മുങ്ങി അറുപതിേലറെ റോഹിങ്ക്യകൾ മരിച്ചതിനു പിന്നാലെയാണ് നിക്കിയുടെ പരാമർശം. 130 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ അഭയാർഥി ഏജൻസി പറഞ്ഞു. 27 പേരെ രക്ഷപ്പെടുത്തി. മ്യാൻമറിൽ നടക്കുന്നത് വംശഹത്യയാണെന്ന ആരോപണങ്ങൾ ആവർത്തിച്ചുനിഷേധിക്കുകയാണ് ഭരണകൂടം. റോഹിങ്ക്യൻ വിഷയത്തിൽ റഷ്യ, ചൈന രാജ്യങ്ങൾ മ്യാൻമറിന് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25 മുതലാണ് പ്രശ്നം കൂടുതൽ വഷളായത്.
ഒരുമാസത്തിനിടെ ബംഗ്ലാദേശിൽ അഭയം തേടിയ റോഹിങ്ക്യകളുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞെന്നാണ് യു.എൻ കണക്ക്. എന്നാൽ രാഖൈനിലേത് വംശഹത്യയല്ലെന്നും തീവ്രവാദമാണെന്നും ആണ് മ്യാൻമർ സുരക്ഷ ഉപദേഷ്ടാവിെൻറ വാദം. രാഖൈൻ സന്ദർശിക്കാനുള്ള യു.എൻ അധികൃതരുടെ നീക്കം മ്യാൻമർ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.