ഒബാമയുടെ സഹായി മുസ്ലിം ബ്രദർഹുഡിെൻറ പുത്രിയെന്ന്: നടിയുടെ പരിപാടി എ.ബി.സി റദ്ദാക്കി
text_fieldsവാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡൻറ് ഒബാമയുടെ ഉപദേശകയായിരുന്ന വാലരി ജാരറ്റ് മുസ്ലിം ബ്രദർഹുഡിെൻറ പുത്രിയും വിചിത്രലോകത്തുനിന്നെത്തിയവരെ പോെലയാണെന്നും അമേരിക്കൻ ടെലിവിഷൻ താരത്തിെൻറ ട്വീറ്റ്.
എ.ബി.സി ചാനലിലെ ഷോകളിലൂടെ പ്രശസ്തയായ റോസന്ന ബാർ ആണ് വിവാദ ട്വീറ്റിനുടമ. ട്വീറ്റിന് പിറകെ ഇവരുടെ പ്രോഗ്രാം എ.ബി.സി റദ്ദാക്കി. വെറുപ്പുനിർമിക്കുന്നതും തങ്ങളുടെ നിലപാടുകളോട് യോജിക്കാത്തതുമാണ് നടിയുടെ അഭിപ്രായമെന്ന് എ.ബി.സി വ്യക്തമാക്കി. അടുത്ത സീസണിൽ ഇവർ പ്രോഗ്രാമിൽ ഉണ്ടാകില്ലെന്നും അറിയിച്ചു. ട്വീറ്റിനെതിരെ വിമർശനങ്ങൾ ഉയരുകയും എ.ബി.സി കരാർ റദ്ദാക്കുകയും ചെയ്തതോടെ റോസന്ന ബാർ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി.
ഉറക്ക ഗുളികകളുടെ ആലസ്യത്തിൽ പുലർച്ചെ പോസ്റ്റുചെയ്തതാണ് ട്വീറ്റെന്നും വാലരി ജാരറ്റിനോടും അമേരിക്കക്കാരോടും മാപ്പുപറയുന്നതായും ഇവർ പറഞ്ഞു. ട്വീറ്റ് വൈകാതെ ഡിലീറ്റ് ചെയ്തു. എ.ബി.സിയുടെ ‘ദ റിവൈവൽ ഒാഫ് റോസന്ന’ റോസന്ന ബാർ പ്രോഗ്രാം അമേരിക്കയിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ്. 1.8 കോടി ജനങ്ങൾ ഇതിെൻറ ഒാരോ എപ്പിസോഡും കാണുന്നുണ്ടെന്നാണ് കണക്ക്.
I apologize to Valerie Jarrett and to all Americans. I am truly sorry for making a bad joke about her politics and her looks. I should have known better. Forgive me-my joke was in bad taste.
— Roseanne Barr (@therealroseanne) May 29, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.