സിറിയക്കുള്ള പിന്തുണ റഷ്യ അവസാനിപ്പിക്കണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: സിറിയൻ സർക്കാറിെൻറ ‘അതിക്രമങ്ങൾക്ക്’ നൽകുന്ന പിന്തുണ റഷ്യ അവസാനി പ്പിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സിറിയയിലെ വിമത സ്വാധീനമുള്ള പ്രദേശങ്ങളിൽ യുദ്ധം കനത്ത സാഹചര്യത്തിലാണ് ട്രംപിെൻറ അഭ്യർഥന.
സി റിയൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്നതും അസദ് സർക്കാറിന് റഷ്യ നൽകു ന്ന പിന്തുണ അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് തുർക് കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനോട് ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞതായി വൈറ ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. സിറിയയിൽ വലിയ മനുഷ്യദുരന്തം ഒഴിവാക്കുന്നതിൽ തുർക്കി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
ഇദ്ലിബിലെ സംഘർഷത്തിൽ ആശങ്കയുണ്ടെന്നും പ്രസ്താവന തുടർന്നു. ലിബിയൻ പ്രശ്നവും ട്രംപും ഉർദുഗാനും ചർച്ച ചെയ്തു. ലിബിയയിലെ വിദേശ ഇടപെടൽ അവിടത്തെ സ്ഥിതി മോശമാകാനേ ഉപകരിക്കൂ എന്ന് ട്രംപ് ആവർത്തിച്ചു.
വിമത കേന്ദ്രങ്ങൾ തിരിച്ചുപിടിച്ച് സിറിയ
വടക്കു പടിഞ്ഞാറൻ സിറിയയിലെ വിമത സ്വാധീനമുള്ള പ്രദേശങ്ങൾ റെക്കോഡ് വേഗത്തിൽ തിരിച്ചുപിടിച്ചതായി സിറിയ സൈന്യം അറിയിച്ചു. സായുധസംഘങ്ങൾ എവിടെയായാലും അവരെ വിടാതെ പിടികൂടുമെന്നും സൈന്യം വ്യക്തമാക്കി. ആലപ്പോ പ്രവിശ്യയിലെ 30ഓളം ഗ്രാമങ്ങൾ വീണ്ടും സർക്കാർ നിയന്ത്രണത്തിലാക്കിയ ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ഒറ്റ ദിവസംകൊണ്ടാണ് സൈന്യം മുന്നേറ്റം നടത്തിയത്. ഈ നേട്ടവും വിമത മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന ഹൈവേ തിരിച്ചുപിടിക്കാനായതും വടക്കും തെക്കുമുള്ള നഗരങ്ങളെ വീണ്ടും ബന്ധിപ്പിക്കാൻ വഴിയൊരുക്കും.
യുദ്ധത്തിന് മുമ്പ് സിറിയയുടെ വ്യാപാര തലസ്ഥാനമായിരുന്ന ആലപ്പോയിലേക്കുള്ള സഞ്ചാരം ഗണ്യമായി ഉയരും. വിമതർക്ക് ചരക്കുകൾ എത്തിക്കുന്ന പാതകൾ സർക്കാർ നിയന്ത്രണത്തിൽ വന്നതിനാൽ, ഈ മേഖലകളിൽ അവർക്കിനി തുടരാനാകാത്ത അവസ്ഥയുണ്ടാകും. സേനക്ക് മേൽക്കൈ നേടാനായ പ്രദേശങ്ങളിൽ രാത്രി ൈവകിയും ആഘോഷങ്ങൾ നടന്നതായാണ് റിപ്പോർട്ട്. തെരുവുകളിൽ ജനം രാജ്യത്തിെൻറ പതാകയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. റഷ്യയുടെ പിന്തുണയോടെയാണ് സിറിയ വിമത മേഖലകളിൽ മുന്നേറ്റമുണ്ടാക്കിയത്.
സിറിയൻ പ്രശ്നത്തിൽ തുർക്കി പ്രതിപക്ഷത്തിനൊപ്പവും റഷ്യ സർക്കാറിനൊപ്പവും ആകുേമ്പാഴും ഇരുവരും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും ഇദ്ലിബിലെ തുർക്കിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ സിറിയയുമായി സംഘർഷം നിലനിൽക്കുകയാണ്. തങ്ങളുടെ കേന്ദ്രങ്ങൾക്കുനേരെയുള്ള ഭീഷണി സിറിയ ഉടൻ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ, ആക്രമണമുണ്ടാകുമെന്ന് തുർക്കി വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെയും ഇറാെൻറയും ‘ഹിസ്ബുല്ല’യുടെയും പിന്തുണയോടെ സർക്കാർ നടത്തിയ മുന്നേറ്റത്തിൽ സിറിയയുടെ 70 ശതമാനം മേഖലകളിലും അധികാരം വീണ്ടും ഉറപ്പിക്കാനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.