ഇറാഖ് ഭരിക്കാൻ യോഗ്യൻ സദ്ദാമെന്ന് മുൻ സി.െഎ.എ ഉദ്യോഗസ്ഥൻ
text_fieldsന്യൂയോർക്ക്: ഇറാഖ് ഭരിക്കാൻ സദ്ദാം ഹുസൈനെ പോലെ ശക്തനായ ഭരണാധികാരി വേണമായിരുന്നെന്ന് മുൻ സി.െഎ.എ ഉദ്യേഗസ്ഥൻ ജോൺ നിക്സൺ. നിലവിലെ യു.എസ് ബറാക് ഒബാമയും നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപും 2003ലെ ഇറാഖ് ആക്രമണെത്ത അംഗീകരിക്കുന്നില്ല. 2003ലെ ഇറാഖ് യുദ്ധവും അതിെൻറ അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയിെല പ്രശ്നങ്ങളെ മുൻകൂട്ടി സൂചിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടർന്നാണ് വർഗീയവാദികൾ വെളിച്ചത്തു വന്നത്. അതാണ് ഇന്ന് ഇറാഖിനേയും സിറിയയേയും വേട്ടയാടുന്നതെന്നും നിക്സൺ പറയുന്നു. സഖ്യസേന പിടികൂടിയ സദ്ദാം ഹുസൈനെ േചാദ്യം ചെയ്ത ജോൺ നിക്സൻ തെൻറ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സദ്ദാം ഹുസൈനെ ചോദ്യം ചെയ്തപ്പോൾ അമേരിക്ക കരുതും പോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം ഒാർമിപ്പിച്ചിരുന്നു. ‘നിങ്ങൾ പരാജയെപ്പടാൻ പോവുകയാണ്. ഇറാഖ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങൾ മനസിലാക്കാൻ പോകുന്നു.’ എന്തു കൊണ്ടെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ‘നിങ്ങൾക്ക് ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ് മനസ് മനസിലാക്കാനും നിങ്ങൾക്ക് സാധിക്കില്ല.’
സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാൻ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നെന്ന് ഇറാഖിെൻറ ഇന്നത്തെ അവസ്ഥയിൽ തോന്നുന്നതായി നിക്സൺ പറയുന്നു.
ഏകാധിപതിയും ക്രൂരനമായിരുന്നു സദ്ദാം. പക്ഷേ, അദ്ദേഹം തുടർന്നിരുന്നെങ്കിൽ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. സദ്ദാം തീർച്ചയായും വെറുക്കെപ്പട്ടവനായിരുന്നു. എന്നാൽ എങ്ങനെയാണ് ഇത്രയും കാലം ഇറാഖിനെ ഭരിച്ചതെന്ന് ചിന്തിക്കുേമ്പാൾ സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്സൺ പറയുന്നു. ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നതായും നിക്സൺ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.