സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം ഒരു ദിവസം വൈകും
text_fieldsഇസ് ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാകിസ്താൻ സന്ദർശനത്തിന് എത്തുന്നത് ഒരു ദിവസ ം നീട്ടിവെച്ചു. ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച പാകിസ്താനിൽ എത്താനായിരുന്നു സൗദി കിരീടാവകാശി നേരത്ത െ തീരുമാനിച്ചിരുന്നത്. ഇതാണ് ഞായറാഴ്ചത്തേക്ക് മാറ്റിയതെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചതായി ന്യൂസ് ഏജൻ സി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
സന്ദർശനം ഒരു ദിവസം നീട്ടിയതിന്‍റെ കാരണം അറിയില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രിമാർ, ഉന്നതതല ഉദ്യോഗസ്ഥ സംഘം, വ്യവസായികൾ, രാജകുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സൗദി കിരീടാവകാശിയെ അനുഗമിക്കുന്നത്. 2017ൽ കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ സന്ദർശനമാണിത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാവാം സൗദി കിരീടാവകാശി സന്ദർശനം നീട്ടിയതെന്നും വാർത്തയുണ്ട്. തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. സംഭവത്തെ സൗദി അപലപിച്ചിരുന്നു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഹമ്മദ് ബിൻ സൽമാൻ അടുത്തയാഴ്ച ചൈനയിലെത്തുന്നുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.