സൗദി സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് ന്യൂയോർക്ക്
text_fieldsന്യൂയോർക്ക്: അമേരിക്കയിൽ അഭയം തേടിയ സൗദി പൗരകളായ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് ന്യൂയ ോര്‍ക്ക് പൊലീസ്. 2018 ഒക്ടോബർ 24 നാണ് സൗദി സഹോദരിമാരായ റൊതാന ഫരിയ(23), താല ഫരിയ(16) എന്നിവരുടെ മൃതദേഹം വെർജീനിയയ ിലെ ഹഡ്സണ്‍ പുഴയുടെ തീരത്തുനിന്ന് കണ്ടെത്തിയത്. അരക്കെട്ടും കാലുകളും പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
കുടുംബാംഗങ്ങളുടെ പീഡനത്തെ തുടർന്ന് സൗദിയിൽ നിന്ന് അമേരിക്കയിൽ അഭയം തേടിയ ഇവരെ കൊലപ്പെടുത്തിയതാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ സഹോദരിമാർ ആത്മഹത്യ ചെയ്തതാണെന്ന് ന്യൂയോർക്കിലെ മെഡിക്കൽ എക്സാമിനർ ഒൗദ്യോഗികമായി അറിയിച്ചു.
2018 ആഗസ്റ്റ് 23 നാണ് സഹോദരിമാർ രാജ്യംവിട്ട് ന്യൂയോർക്കിലെത്തിയത്. റൊതാനയും താലയും അഭയം തേടി അപേക്ഷ സമർപ്പിച്ചിരുന്നു. വെര്‍ജീനിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ സെപ്തംബറിൽ സഹോദരിമാരെ കാണാതാവുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതാകാമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഒക്ടോബര്‍ 24ന് നദീ തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ഒട്ടും പഴക്കുണ്ടായിരുന്നില്ല.
മരിക്കുന്നതിന് മുമ്പ് ഇരുവരും ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഉപയോഗിച്ചതായും വലിയ ഹോട്ടലുകളില്‍ താമസിച്ചതായും ന്യൂയോര്‍ക്ക് പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.