ടോയ്ലറ്റ് ഫ്ലഷ് ചെയ്തില്ല; കള്ളൻ പിടിയിൽ
text_fieldsലോസ് ആഞ്ജലസ്:: ഏതു കള്ളനും എന്തെങ്കിലും തെളിവ് ബാക്കിവെച്ചിട്ടാണ് രക്ഷപ്പെടുക എന്നു പറയാറുണ്ട്. ലോസ് ആഞ്ചലസിൽ ടോയ്ലറ്റുപയോഗിച്ച് ഫ്ലഷ് അടിക്കാെത പോയതു വഴി 42 വയസ്സുള്ള കള്ളനെ പിടിച്ച കഥയാണ് പൊലീസിന് പറയാനുള്ളത്. 2016 ഒക്ടോബറിലാണ് സംഭവം. ഒരു വർഷത്തിനകം കഴിഞ്ഞ ജൂൈല 28ന് കള്ളനെ പിടികൂടി.
മോഷണം നടത്തിയ കള്ളനെ പിടികൂടുന്നതിനായി വീട്ടിൽ തിരച്ചിൽ നടത്തവെ ടോയ്ലറ്റ് ഫ്ലഷ് ചെയ്യാതിരുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടു. ടോയ്ലറ്റിലെ മലത്തിെൻറ അംശത്തിൽനിന്നും ശേഖരിച്ച ഡി.എൻ.എ സാമ്പിളുകൾ വഴിയാണ് പ്രതിയെ അകത്താക്കിയത്.
ആദ്യം ഡി.എൻ.എ സാമ്പിളുമായി പ്രദേശത്തെ ഫോറൻസിക് സർവിസ് ബ്യൂറോയെ സമീപിച്ചു. പരിശോധന ഫലം ഒത്തുനോക്കി പിന്നീട് കാലിഫോർണിയ നീതിന്യായവകുപ്പ് പ്രതിയെ കണ്ടുപിടിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുംചെയ്തു.ഇതാദ്യമായല്ല ഇവിടെ ഇത്തരത്തിൽ കള്ളനെ പിടികൂടുന്നത്. 1997ൽ നടന്ന കൊലപാതകക്കേസിലും സമാനരീതിയിൽ പ്രതിയെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.