കോവിഡ് മുക്തർക്ക് വീണ്ടും രോഗം വരുമോ? ശാസ്ത്രലോകത്തിനും ആശയക്കുഴപ്പം
text_fieldsവാഷിങ്ടൺ: കോവിഡ് ഭേദമായവരെ വീണ്ടും വൈറസ് ആക്രമിക്കുമോയെന്ന വിഷയത്തിൽ ശാസ്ത്രലോകത്തിനും ആശയക്കുഴപ്പം. വീണ്ടും വരാൻ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞർ പറയുേമ്പാഴും ഉറപ്പാക്കാനാകില്ലെന്നും പറയുന്നു. കോവിഡ് വന്നവർക്ക് വൈറസിനെ തടയാൻ പ്രതിരോധശേഷിയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
എന്നാൽ, എത്രമാത്രം പരിരക്ഷയുണ്ടാകുമെന്നോ എത്രകാലം പ്രതിരോധശേഷി നിലനിൽക്കുമെന്നോ വ്യക്തതയില്ല. രോഗം ബാധിച്ച് ഭേദപ്പെട്ടവരിൽ അപൂർവം ചിലർ ആഴ്ചകൾക്കുശേഷം വീണ്ടും പോസിറ്റിവായതാണ് ശാസ്ത്രലോകത്ത് ഇതുസംബന്ധിച്ച സംശയത്തിന് കാരണം.
രോഗം പൂർണമായി ഭേദമാകുംമുമ്പ് നെഗറ്റിവായതായി റിപ്പോർട്ട് ലഭിച്ചതോ ആഴ്ചകൾക്കുശേഷമുള്ള പരിശോധനഫലം തെറ്റായി പോസിറ്റിവ് ആയതോ ആകാം ഇത്തരം റിേപ്പാർട്ടുകൾക്കു കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പോസിറ്റിവ് ആയവരിൽനിന്ന് കൂടുതൽ പേരിലേക്ക് പകർന്നില്ലെന്നത് പരിശോധന റിപ്പോർട്ട് കൃത്യതയില്ലാത്തതിെൻറ തെളിവാണെന്നും പറയുന്നു.
കോവിഡ് സംബന്ധിച്ച ശാസ്ത്രശാഖ വികസിച്ചുവരുന്നേയുള്ളൂവെന്ന് ബോസ്റ്റൺ കോളജിലെ ആഗോള പൊതുജനാരോഗ്യ പദ്ധതി ഡയറക്ടർ ഡോ. ഫിലിപ്പ് ലാൻഡ്രിഗാൻ പറഞ്ഞു.
ചെറിയതോതിൽ മാത്രം രോഗലക്ഷണം പ്രകടമായവരിൽ ഏതാനും മാസങ്ങൾ മാത്രമേ ആൻറിബോഡി നിലനിൽക്കുന്നുള്ളൂവെന്ന് അടുത്തിടെ അമേരിക്കയിൽ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. കുറച്ചു പേരിൽ മാത്രമാണ് പഠനം നടന്നത്. അതേസമയം, ആൻറിബോഡി മാത്രമല്ല ശരീരത്തിെൻറ മൊത്തം രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെ പ്രതിരോധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുംശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂെവന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.