വാൻഗോഗി’െനാപ്പം സെൽഫിഎടുക്കാൻ വൻതിരക്ക്
text_fieldsമെൽബൺ: വിഖ്യാത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിനെ പോലെ ഒരാൾ നമ്മുടെ തെരുവിൽ പ്രത്യക്ഷപ്പെട്ടാൽ ആരെങ്കിലും തിരിച്ചറിയാതിരിക്കുമോ? പിന്നെ ആസ്ട്രേലിയക്കാരുടെ കാര്യം പറയാനുണ്ടോ? എന്നാൽ, വാൻഗോഗിനോട് സാദൃശ്യമുള്ള ആസ്ട്രേലിയൻ ചിത്രകാരൻ മാറ്റ് ബട്ടർവുഡ് അതേ വേഷഭൂഷാദികളോടെ മെൽബണിലെ നാഷനൽ ഗാലറിയിൽ എത്തുേമ്പാൾ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ‘വാൻഗോഗിനൊപ്പം സെൽഫിയെടുക്കൂ; തീർത്തും സൗജന്യം’ എന്ന ബോർഡും കൂടി ആയപ്പോൾ ആളുകളുടെ സ്നേഹപ്രകടനത്തിൽ അദ്ദേഹം ശരിക്കും വീർപ്പുമുട്ടി.
ആസ്ട്രേലിയയിലെ ഏറ്റവും വലിയ ചിത്രപ്രദർശനം നടന്നുവരുന്ന നാഷനൽ ഗാലറി ഒാഫ് വിക്ടോറിയയിൽ മാറ്റ് എത്തുേമ്പാൾ ഏതാനും പേർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹം കാണുന്നത് സെൽഫിയെടുക്കാനും ആേശ്ലഷിക്കാനും നിൽക്കുന്നവരുടെ നീണ്ട നിരയാണ്. കുട്ടികൾ മുതൽ വയോധികർ വരെ. വെറും 90 മിനിറ്റിനുള്ളിൽ 147 സെൽഫികൾക്കാണ് ‘വാൻഗോഗ്’ പോസ് ചെയ്തത്. ഒടുവിൽ അവശനായിപ്പോയി മാറ്റ്.
വാൻഗോഗ് ഏെറ ജനപ്രിയൻ ആയിരുന്നു എന്നറിയാം. എന്നാൽ, അദ്ദേഹത്തിെൻറ ദുരന്തപൂർണമായ ജീവിതം ആയിരുന്നിരിക്കണം ആളുകളിൽ ഇത്രയേറെ അടുപ്പം ഉണ്ടാക്കിയത് -മാറ്റ് പറയുന്നു. നമ്മൾ ജീവിക്കുന്നത് െസൽഫിയുടെയും സെലിബ്രിറ്റിയുടെയും കാലത്താണ്. ഇതൊന്നുമില്ലാത്ത കാലത്തും ഒരു ചിത്രകാരൻ എന്നതിനെക്കാൾ കൂടുതൽ ആഘോഷിക്കപ്പെട്ടയാൾ ആയിരുന്നു വാൻഗോഗ് എന്നുകൂടി താൻ തിരിച്ചറിഞ്ഞതായി മാറ്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.