കറുത്തവർക്കായി സ്ഥാനമൊഴിഞ്ഞ് സെറീനയുടെ ഭർത്താവ്
text_fieldsവാഷിങ്ടൺ: കറുത്ത വർഗക്കാരന് ജോലി നൽകാനായി വാർത്ത വെബ്സൈറ്റായ റെഡ്ഡിറ്റ് ബോർഡിലെ സ്ഥാനമൊഴിഞ്ഞ് ടെന്നീസ് താരം സെറീന വില്യംസിെൻറ ഭർത്താവ് അലക്സിസ് ഒഹാനിയൻ. കമ്പനിയുടെ സഹസ്ഥാപകനായ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജി പ്രഖ്യാപിച്ചത്. യു.എസിനെ പിടിച്ചുകുലുക്കിയ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഒഹാനിയെൻറ രാജി പ്രഖ്യാപനം.
ഒാൺലൈനിലൂടെയാണ് 15 വർഷത്തെ സേവനം മതിയാക്കി രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കമ്പനിയിൽ നിന്ന് ഭാവിയിൽ ലഭിക്കുന്ന വരുമാനം കറുത്ത വർഗക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കറുത്തവർക്കായി പ്രവർത്തിക്കാനുള്ള കൃത്യമായ സമയം ഇതാണ്. കറുത്തവർക്കായി എന്ത് ചെയ്തുവെന്ന് തെൻറ മകൾ ചോദിക്കുേമ്പാൾ പറയാൻ ഒരു മറുപടി വേണം. തകർന്ന അമേരിക്കയെ തിരികെ പിടിക്കുന്നതിനുള്ള പോരാട്ടങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നത് പരിശോധിക്കുകയാണെന്ന് റെഡ്ഡിറ്റ് സി.ഇ.ഒ സ്റ്റീവ് ഹഫ്മാൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒഹാനിയൻ സ്ഥാനം രാജിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.