അമേരിക്കയെ വിറപ്പിച്ച കൊടുംകുറ്റവാളി ഡിആഞ്ചലോ
text_fieldsസാക്രമെേൻറാ: അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി ജോസഫ് ജെയിംസ് ഡിആഞ്ചലോയെ കോടതിയിൽ ഹാജരാക്കി. 40 വർഷത്തിന് ശേഷം പിടിയിലായ ‘ഗോൾഡൻ കോസ്റ്റ് സീരിയൽ കില്ലർ’ എന്നറിയപ്പെടുന്ന ഡിആഞ്ചലോയെ കോടതിയിൽ തീർത്തും അവശനായാണ് കാണപ്പെട്ടത്.
അമേരിക്കയിൽ ജയിൽപുള്ളികൾ ധരിക്കുന്ന ഒാറഞ്ച് കളർ ഡ്രസ്സ് ധരിച്ച് ഇരുകയ്കളും വീൽചെയറിൽ ബന്ധിച്ചായിരുന്നു ഡിആഞ്ചലോയെ കോടതിയിൽ കൊണ്ടുവന്നത്. തീർത്തും അവശനായ ഇയാൾക്ക് ജഡ്ജിയുടെ പല ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും കഴിഞ്ഞില്ല. നിങ്ങൾക്ക് അഭിഭാഷകനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്ന മറുപടി മാത്രം നൽകിയിരുന്നു. തുടർന്ന് ഇയാൾക്ക് വേണ്ടി ഒരാൾ ഹാജരായി.
1970കളിലും 80കളിലും കാലിഫോർണിയയിലെ എട്ട് പ്രദേശങ്ങളിലായി നടന്ന 12 കൊലപാതകങ്ങളുടെയും 50ഒാളം ബലാത്സംഗങ്ങളുടെയും നിരവധി കവർച്ചകളുടെയും പിന്നിൽ പ്രവർത്തിച്ച ആക്രമിയെ തേടി പൊലീസ് നടത്തിയ അന്വേഷണത്തിനാണ് ഡി ആഞ്ചലോവിെൻറ അറസ്റ്റോടെ പരിസമാപ്തിയായത്.
1972 ഫെബ്രുവരി രണ്ടിന് വളർത്തുനായയുമായി നടക്കാനിറങ്ങിയ ബ്രിയാൻ, കാറ്റീ മാഗ്ഗിയോർ എന്ന നവദമ്പതികളെ റാഞ്ചോ കൊറഡോവയിൽ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കാലിഫോർണിയയിൽ പൊലീസ് ഒാഫീസറായിരുന്ന ഡിആഞ്ചലോ.
സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ ബലാത്സംഗങ്ങൾ നടത്താറുള്ളത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. തുടർന്ന് പീഡിപ്പിക്കുകയും പണവും മറ്റും അപഹരിക്കുകയും ചെയ്യും. 150ഒാളം ഭവനഭേദനക്കേസുകളാണ് ഡിആഞ്ചലോയുടെ പേരിലുള്ളത്.
വിയറ്റ്‌നാം യുദ്ധത്തില്‍ സി.െഎ.ഏക്ക് വേണ്ടി ഡിആഞ്ചലോ സൈനിക വൃത്തി നടത്തിയിട്ടുണ്ട്. അവിടെ നിന്നും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുട്ടികളെയും പുരുഷൻമാരെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇരകളെ പിന്തുടർന്ന് കൊല്ലുന്നതും ഇയാളുടെ വിനോദമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 1980കളിൽ ഡിആഞ്ചലോ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ജീവിച്ചിരിപ്പുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം ആ സ്ത്രീയെ അറിയിച്ചതായും പൊലസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.