ഭൂചലനം: കാലിഫോർണിയയിൽ അടിയന്തരാവസ്ഥ
text_fieldsസാൻഫ്രാൻസിസ്കോ: രണ്ടു ദിവസം തുടർച്ചയായി ഭൂചലനം കനത്ത നാശനഷ്ടം വിതച്ച കാലിഫ ോർണിയയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച റിക്ടർ സ്കെ യിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ പ്രദേശത്തുതന്നെയാണ് വെള്ള ിയാഴ്ച 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ലോസ് ആഞ്ജലസിൽ നിന്ന് 240 കി.മീ. വടക്കുകിഴക്കുള്ള റിഡ്ജ്ക്രെസ്റ്റ് നഗരത്തിന് സമീപമാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. രണ്ടു പതിറ്റാണ്ടിനിടെ മേഖലയിലുണ്ടായ ശക്തിയേറിയ ഭൂചലനമായിരുന്നു വ്യാഴാഴ്ചത്തേത്. വെള്ളിയാഴ്ചത്തെ ഭൂചലനം അതിനെയും മറികടന്നു. കാര്യമായ ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾക്ക് സ്ഥാനചലനവും ചിലയിടങ്ങളിൽ ഭൂമിയിൽ വിള്ളലും മതിലുകൾ തകരുകയും ചെയ്തിട്ടുണ്ട്.
25 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ശക്തമായ പ്രകമ്പനമാണിതെന്ന് യു.എസ് ജിയോളജിക്കൽ സർവേയും യൂറോപ്യൻ ക്വിക്ക് മോണിറ്ററും വ്യക്തമാക്കി. വ്യാഴാഴ്ച 6.4 തീവ്രതയിലുള്ള ഭൂകമ്പം കാലിഫോർണിയയിൽ രേഖപ്പെടുത്തിയിരുന്നു. അധികം ജനവാസമില്ലാത്ത റിഡ്ജ്ക്രസ്റ്റ് നഗരത്തിൽനിന്ന് 10 കിലോ മീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. പ്രകമ്പനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ തകരുകയും ഗ്യാസ് പൈപ്പിന് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.