ഷെറിെൻറ മൃതദേഹം സംസ്കരിച്ചു
text_fieldsഹ്യൂസ്റ്റൻ: അമേരിക്കയിലെ വടക്കൻ ടെക്സസിൽ കലുങ്കിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിെൻറ മൃതദേഹം സംസ്കരിച്ചു. മാധ്യമപ്രവർത്തകരെ ഒഴിച്ചുനിർത്തി തീർത്തും സ്വകാര്യമായായിരുന്നു മലയാളിദമ്പതികളുടെ ദത്തുപുത്രിയുടെ സംസ്കാരചടങ്ങ്.
മതപരമായ വിശ്വാസത്തിെൻറയും സംസ്കാരത്തിെൻറയും അടിസ്ഥാനത്തിലാണ് കുട്ടിയുടെ സംസ്കാരം നടത്തിയതെന്ന് കുടുംബ അഭിഭാഷകർ പറഞ്ഞു. എവിടെയാണ് സംസ്കരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഷെറിെൻറ മാതാവ് സിനിയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പെങ്കടുത്തത്.ഒക്ടോബർ ഏഴിന് പുലർച്ച മൂന്നുമണിക്ക് വീടിന് സമീപത്തുനിന്നാണ് ഷെറിൻ മാത്യൂസിനെ കാണാതായത്്. ഒരാഴ്ചക്കുശേഷം വീട്ടിൽ നിന്ന് ഒരു കിേലാമീറ്റർ മാത്രം അകലെയുള്ള കലുങ്കിനടിയിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തി. പാലുകുടിക്കാത്തതിനാൽ വെളുപ്പിന് മൂന്ന് മണിക്ക് പുറത്തു നിർത്തിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് പിതാവ് ആദ്യം നൽകിയ മൊഴി. എന്നാൽ, നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോൾ മരണപ്പെടുകയും പിന്നീട് കലുങ്കിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പിന്നീട് പിതാവ് പറഞ്ഞത്. സബർബൻ ഡാളസിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.പോസ്റ്റ്േമാർട്ടം റിേപ്പാർട്ട് പുറത്തുവന്നിട്ടില്ല.
എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനി മാത്യൂസും രണ്ടുവർഷം മുമ്പാണ് ബിഹാറിലെ അനാഥാലയത്തിൽ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിയെ ക്രൂരമായി പരിക്കേൽപ്പിച്ചുവെന്ന കുറ്റമുൾെപ്പടെ ചുമത്തിയ വെസ്ലി ഇ
പ്പോൾ ഡാളസിലെ കൗണ്ടി ജയിലിലാണ്. സംഭവം നടക്കുേമ്പാൾ സിനി ഉറങ്ങുകയായിരുന്നെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.