ഷെറിൻ മാത്യൂസ് വധം: പങ്ക് നിഷേധിച്ച് വളർത്തമ്മ
text_fieldsഹ്യൂസ്റ്റൻ: യു.എസിലെ ഹ്യൂസ്റ്റനിൽ നടന്ന ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിെൻറ കൊലയിൽ തനിക്ക് പങ്കില്ലെന്ന് കുട്ടിയുടെ വളർത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്ക് െകാണ്ടുപോവാൻ സഹായിച്ചിട്ടില്ലെന്നും ചോദ്യംചെയ്യലിൽ അവർ പറഞ്ഞു. വെസ്ലി മാത്യൂസും സിനിയും ഇന്ത്യയിൽനിന്ന് ദത്തെടുത്ത ഷെറിൻ മാത്യൂസിനെ ഇൗമാസം ഏഴിനു ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ നഗരപ്രാന്തമായ ഡാളസിലെ കനാലിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്െതങ്കിലും സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്. പാൽ കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകി പുറത്തുനിർത്തിയ കുട്ടിയെ കാണാതാവുകയായിരുെന്നന്നായിരുന്നു ആദ്യം പറഞ്ഞത്. പാൽ നിർബന്ധിച്ച് കുടിപ്പിച്ചപ്പോൾ ശ്വാസ തടസ്സമുണ്ടായെന്നും തുടർന്ന് ബോധരഹിതയായ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിെച്ചന്നും അത് നിലച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുെന്നന്നുമാണ് പിന്നീട് പറഞ്ഞത്.
സംഭവം നടക്കുന്ന സമയത്ത് ഭാര്യ ഉറങ്ങിക്കിടക്കുകയായിരുെന്നന്നും ഇയാൾ പറഞ്ഞിരുന്നു. സിനി മാത്യൂസിനെ നിരവധി ഒാഫിസർമാർ മണിക്കൂറുകേളാളം ചോദ്യംചെയ്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് അവർ പറയുന്നത്.
ഇവർ കാര്യങ്ങൾ മുഴുവനായും പറയുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.