യു.എസിലെ കൊളറാഡോയിൽ വെടിവെപ്പ്: 2 മരണം
text_fieldsവാഷിങ്ടൺ: ന്യൂയോർക് ഭീകരാക്രമണത്തിെൻറ ഞെട്ടൽ വിട്ടു മാറുംമുേമ്പ അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം. യു.എസ് സംസ്ഥാനമായ കോളറാഡോയിലെ വാൾമാർട്ട് സ്റ്റോറിനു സമീപമുണ്ടായ വെടിവെപ്പിൽ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്റ്റോറിനു നേരെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. പുരുഷന്മാർ സംഭവസ്ഥലത്തും സ്ത്രീ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ദൃക്സാക്ഷികളുടെ മൊഴിയെടുത്തും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സ്ഥിതിഗതികൾ പൊലീസ് പരിശോധിച്ചു വരുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയുടേതെന്നു കരുതുന്ന ഒരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വെടിയൊച്ച കേട്ടയുടൻ ആളുകൾ സ്റ്റോറിൽനിന്നിറങ്ങി ഒാടുകയായിരുന്നുവെന്ന് പ്രാദേശിക വാർത്ത ചാനലുകൾ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വെടിവെപ്പു കൊലപാതകങ്ങൾ യു.എസിൽ നിത്യസംഭവമാണ്.
വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതിവർഷം ഇവിടെ 12,000 ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞമാസം ലാസ്വെഗാസിെല സംഗീതപരി പാടിക്കിടെയുണ്ടായ വെടിവെപ്പിൽ 58 പേരുടെ ജീവനാണ് പൊലിഞ്ഞത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
ആക്രമണപരമ്പരകൾ മുൻനിർത്തി തോക്കുനിയന്ത്രണ നിയമം കൊണ്ടുവരണമെ ന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.