ഷൂ ഡിസൈൻ മോഷണം; ഇവാൻകക്ക് തിരിച്ചടി
text_fieldsവാഷിങ്ടൺ: ഷൂ ഡിസൈൻ മോഷണക്കേസിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപിന് തിരിച്ചടി. ഒരു ഇറ്റാലിയൻ ചെരിപ്പ് നിർമാതാവിെൻറ ഡിസൈൻ ഇവാൻകയുടെ ഉടമസ്ഥതയിലുള്ള കമ്പനി പേറ്റൻറ് നിയമങ്ങൾ ലംഘിച്ച് പകർത്തിയെന്നാണ് കേസ്.
വൈറ്റ് ഹൗസിലെ പ്രമുഖ ഉദ്യോഗസ്ഥ എന്നനിലയിൽ സമയക്കുറവുള്ളതിനാൽ കേസ് നടപടികളിൽ നേരിട്ട് ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഇവാൻകയുടെ ആവശ്യം ന്യൂയോർക് ഡിസ്ട്രിക്ട് ജഡ്ജി തള്ളി. ഒക്ടോബറിൽ കേസ് പരിഗണിക്കുേമ്പാൾ ഇവാൻക സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇറ്റാലിയൻ കമ്പനിയായ അക്വാസുറയാണ് ഇവാൻകയുടെ കമ്പനിയായ മാർക് ഫിഷർ ഫുട്വെയറിനെതിരെ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.