അടിമക്കച്ചവടക്കാരുടെയും കൊളംബസിെൻറയും പ്രതിമകൾ നദിയിൽ തള്ളി
text_fieldsലണ്ടൻ/ വാഷിങ്ടൺ: ജോർജ് ഫ്ലോയ്ഡിെൻറ മരണത്തെ തുടർന്ന് ലോകമാകെ വ്യാപിച്ച പ്രക്ഷോഭം കൊളോണിയൽ ഭൂതകാലത്തിനെതിരെയും തിരിയുന്നു. ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം ‘അഭിമാന’ത്തോടെ നിലകൊള്ളുന്ന അടിമക്കച്ചവടക്കാരുടെ പ്രതിമകളെല്ലാം നീക്കണമെന്ന് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസിെൻറയും ബ്രിട്ടനിൽ അടിമക്കച്ചവടക്കാരനായ എഡ്വാർഡ് കോൾസ്റ്റണിെൻറയും പ്രതിമകൾ പ്രക്ഷോഭകർ നദിയിൽ തള്ളി. അമേരിക്കയിൽ റിച്ച്മോണ്ടിലാണ് പ്രക്ഷോഭകർ ക്രിസ്റ്റഫർ കൊളംബസിെൻറ പ്രതിമ തീകൊടുത്ത ശേഷം തടാകത്തിൽ തള്ളിയത്. ബേയ്ഡ് പാർക്കിൽ ഒത്തുചേർന്ന് പ്രതിമ വീഴ്ത്തിയ ശേഷം ആ സ്ഥലത്ത് ‘കൊളംബസ് വംശഹത്യയെ പ്രതിനിധീകരിക്കുന്നു’ എന്ന് രേഖപ്പെടുത്തി. കൊളംബസ് ദിനം എന്നത് ഒഴിവാക്കി പകരം തദ്ദേശീയ ജനങ്ങളുടെ ദിനമാക്കണമെന്ന ആവശ്യവുമായി അമേരിക്കൻ ആദിമ ജനങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും രംഗത്തുണ്ട്.
ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ 17ാം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരൻ എഡ്വാഡ് കോൾസ്റ്റണിെൻറ പ്രതിമ പിഴുതെടുത്ത ശേഷം നഗര പ്രദക്ഷിണം നടത്തിയാണ് ആവോൺ നദിയിൽ തള്ളിയത്. 19ാം നൂറ്റാണ്ടിൽ കോളനിവത്കരണത്തിനെതിരായ പ്രക്ഷോഭത്തിെൻറ ഭാഗമായി പ്രതിമകൾ എടുത്തുമാറ്റിയിരുന്നു. ബാക്കിയുള്ള പ്രതിമകൾ കൂടി നീക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ഇക്കാര്യം പരിഗണിക്കാമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ളവർ വ്യക്തമാക്കി. അടിമക്കച്ചവടക്കാരുടെയും സാമ്രാജ്യത്വ വാദികളുെടയും പേരിൽ അറിയപ്പെടുന്ന തെരുവുകളുടെയും ചത്വരങ്ങളുടെയും പേരുകളും മാറ്റുന്നത് പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.