അമേരിക്കയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി
text_fieldsന്യൂയോർക്ക്: അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളിലും സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ് അമേരിക്കൻ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അൽപനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂർണമായും ഇരുട്ടിലാക്കി. സൂര്യൻ ചന്ദ്രന് പിന്നിൽ മറയുന്ന അത്യപൂർവ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. നട്ടുച്ചക്ക് പോലും നഗരങ്ങൾ ഇരുട്ടിലായി. ചിലയിടങ്ങളിൽ ഭാഗികമായും സൂര്യരഗഹണം ദൃശ്യമായി. രണ്ടു മിനുട്ടുവരെ നീണ്ട ഗ്രഹണത്തെ തുടർന്ന് അമേരിക്കയിലുടനീളം അന്തരീക്ഷ മർദം താഴ്ന്നു. നാസ ഉൾപ്പടെയുള്ളവർ സമ്പൂർണ സൂര്യഗ്രഹത്തിൻെറ തൽസമയ സംപ്രേഷണവും പുറത്തുവിട്ടു.
സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിനാൽ ഹോട്ടലുകളിൽ ബുക്കിങ് നേരത്തേ പൂർത്തിയായിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കൻ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.