റഷ്യൻ ചാരന്മാരുടെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം പുനഃസ്ഥാപിച്ചു
text_fieldsടൊറെൻറാ: റഷ്യൻ ചാരന്മാരെന്ന് കണ്ടെത്തിയ ദമ്പതികളുടെ മക്കളുടെ പൗരത്വം റദ്ദാക്കിയ കാനഡ സർക്കാർ നടപടി കോടതി റദ്ദാക്കി. അലക്സ്, ടിം എന്നീ സഹോദരന്മാരുടെ പൗരത്വമാണ് ചരിത്രപരമായ വിധിയിലൂടെ കനേഡിയൻ കോടതി പുനഃസ്ഥാപിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ ആന്ധ്രി ബെസ്രുകോവ്, എലീന വാവിലോവ എന്നിവർ 1980കളിലാണ് റഷ്യൻ ചാരസംഘടന കെ.ജി.ബിയുടെ നിർേദശത്തെ തുടർന്ന് കാനഡയിലെത്തിയത്. ശേഷം ഡോണൾഡ് ഹീത്ഫീൽഡ്, ട്രാസി ആൻ ഫോളി എന്ന വ്യാജപേരുകൾ സ്വീകരിച്ചാണ് കാനഡയിൽ കഴിഞ്ഞിരുന്നത്.
2010ൽ എഫ്.ബി.െഎ നടത്തിയ അന്വേഷണത്തിൽ ഇവർ ചാരന്മാരാണെന്ന് കണ്ടെത്തി. തുടർന്ന് ദമ്പതികളുടെയും കുട്ടികളുടെയും പൗരത്വം സർക്കാർ റദ്ദാക്കുകയായിരുന്നു. ശേഷം, കാനഡ വിട്ടുപോയ ഇവർ വിദ്യാഭ്യാസ ആവശ്യാർഥം മടങ്ങാൻ ശ്രമിച്ചെങ്കിലും വിസ നിഷേധിക്കപ്പെട്ടു. തുടർന്ന് ദീർഘനാളത്തെ നിയമയുദ്ധത്തിനൊടുവിൽ, മാതാപിതാക്കൾ ചെയ്ത കുറ്റത്തിന് കുട്ടികളെ ശിക്ഷിക്കരുതെന്ന ന്യായം ചൂണ്ടിക്കാട്ടി കോടതി അവർക്കൊപ്പം നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.