സുരിനാമിൽ ഇന്ത്യൻ വംശജൻ പ്രസിഡൻറ്
text_fieldsപാരമരീബോ: തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിൽ ഇന്ത്യൻ വംശജൻ പ്രസിഡൻറാകും. മുൻ െപാലീസ് തലവനായിരുന്ന ചാൻ സന്തോകിയാണ് പ്രസിഡൻറ് സ്ഥാനത്തെത്തുക. കഴിഞ്ഞ മേയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് റീഫോം പാർട്ടി നേതാവായ ഇദ്ദേഹം വിജയിക്കുകയായിരുന്നു. 61 കാരനായ സന്തോകി ജൂലൈ 16ന് പ്രസിഡൻറായി സ്ഥാനമേൽക്കും.
മുൻ പ്രസിഡൻറായിരുന്ന ദെസി ബൂട്ടേഴ്സ് കൊലക്കുറ്റത്തിനും മയക്കുമരുന്നുകേസിനും ശിക്ഷിക്കെപ്പട്ടിരുന്നു. 20 വർഷത്തെ തടവുശിക്ഷയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. തുടർന്ന് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന സന്തോകിയെ തെരഞ്ഞെടുക്കുകയായിരുന്നു. കള്ളക്കടത്തും അഴിമതിയും ഒപ്പം കോവിഡും നാശം വിതക്കുന്ന രാജ്യത്തെ ഭരണം പുതിയ പ്രസിഡൻറിന് വെല്ലുവിളിയാകും. സുരിനാമിൽ ഇതുവരെ 780 കോവിഡ് കേസുകളാണ് റിേപ്പാർട്ട് ചെയ്തത്. 18 മരണവും സ്ഥിരീകരിച്ചു.
മുൻ ഡച്ച് കോളനിയായിരുന്ന സുരിനാം നെതർലൻഡ്സിെൻറ പ്രധാന വ്യാപാര പങ്കാളിയായിരുന്നു. എന്നാൽ ബൂട്ടേഴ്സിെൻറ ഭരണത്തോടെ ഈ ബന്ധം വഷളായി.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.