യു.എസിെൻറ ചാരവൃത്തി ചൈന തകർത്തു
text_fieldsവാഷിങ്ടൺ: ചാരവൃത്തിയിലൂടെ രഹസ്യങ്ങൾ ചോർത്താനുള്ള യു.എസ് രഹസ്യാന്വേഷണ സംഘമായ സി.െഎ.എയുടെ നീക്കം ചൈന തകർത്തു. 2010 മുതൽ 12വരെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച സി.ഐ.എയുടെ 20 അംഗങ്ങളെ ചൈന വധിച്ചെന്നും റിപ്പോർട്ടുണ്ട്.
പതിറ്റാണ്ടുകൾക്കിടെ യു.എസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. വിശ്വസനീയമായ പത്തോളം കേന്ദ്രങ്ങളെയും മുൻ യു.എസ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ന്യൂയോർക് ടൈംസിെൻറ റിപ്പോർട്ടിനെക്കുറിച്ച് യു.എസ് പ്രതികരിച്ചിട്ടില്ല. എന്നാൽ, സി.െഎ.എയുടെ ചാരവൃത്തിയെക്കുറിച്ച് ചൈനക്ക് വിവരം ലഭിച്ചത് എങ്ങനെയെന്നത് യു.എസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വിദേശത്തുള്ള ചാരന്മാരുമായി സി.ഐ.എ അധികൃതർ നടത്തിയ സംഭാഷണങ്ങൾ ചോർത്തിയോ സി.െഎ.എയുടെ വെബ്സൈറ്റ് ഹാക് ചെയ്തോ ആണ് ചൈന രഹസ്യം മനസ്സിലാക്കിയതെന്നാണ് കരുതുന്നത്. അതേസമയം, സി.ഐ.എയിലെ തന്നെ ഒരുവിഭാഗം ചതിച്ചതാവാമെന്നും കരുതുന്നവരുണ്ട്. 2010 അവസാനം മുതൽ 2012 വരെയുള്ള കാലയളവിൽ മാത്രം ഒരുഡസനോളം സി.ഐ.എ ചാരന്മാരെ ചൈന കൊലപ്പെടുത്തി. ഇതിലൊരാൾ സഹപ്രവർത്തകെൻറ കൺമുന്നിലാണ് കൊല്ലപ്പെട്ടതെന്നും യു.എസ് ഉദ്യോഗസ്ഥർ പറയുന്നു. നിരവധി പേരെ ജയിലിൽ അടച്ചിട്ടുമുണ്ട്. സി.ഐ.എയുമായി സഹകരിക്കുന്ന ചിലയാളുകൾ ജയിലിലാണ്. ചൈനയിൽ യു.എസ് ചാരവൃത്തി നടത്തുന്നുെണ്ടന്നത് പരസ്യമായ രഹസ്യമാണ്. 2015ൽ ആയിരക്കണക്കിന് യു.എസ് സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചൈന പുറത്തുവിട്ടിരുന്നു. തുടർന്ന് ബെയ്ജിങ്ങിലെ യു.എസ് എംബസിയിൽ നിന്ന് സി.െഎ.എ ഉദ്യോഗസ്ഥരെ ചൈന തിരിച്ചുവിളിക്കുകയായിരുന്നു.
അത്യാധുനികസംവിധാനങ്ങളുടെ സഹായമുണ്ടെങ്കിൽ പോലും ചൈനക്ക് അമേരിക്കൻ ചാരന്മാരെ തിരിച്ചറിയാൻ കഴിയില്ലെന്ന് 2013ൽ എഫ്.ബി.െഎയും സി.െഎ.എയും പ്രസ്താവിച്ചിരുന്നു. 2010 മുതൽ ചൈനയിൽ നിന്നുള്ള വിവരങ്ങൾ സി.െഎ.എക്ക് ലഭിക്കാതാവുകയും 2011 മുതൽ വിവരം നൽകിക്കൊണ്ടിരുന്നവർ അപ്രത്യക്ഷരാകാനും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.