കോമിയെ പുറത്താക്കിയത് ചരിത്ര വങ്കത്തം: ട്രംപിനെതിരെ സ്റ്റീവ് ബാനൺ
text_fieldsന്യൂയോർക്: അമേരിക്കയിലെ ആഭ്യന്തര അന്വേഷണ ഏജൻസി ഫെഡറൽ ബ്യൂറോ ഒാഫ് ഇൻെവസ്റ്റിഗേഷെൻറ മുൻ മേധാവി ജെയിംസ് കോമിയെ പുറത്താക്കിയത് ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വങ്കത്തമെന്ന് ട്രംപിെൻറ മുൻ ഉപദേശകൻ സ്റ്റീവ് ബാനൺ. ആഗസ്റ്റിൽ പുറത്താക്കപ്പെട്ടശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴാണ് യു.എസ് പ്രസിഡൻറിനെതിരെ ബാനൺ ആഞ്ഞടിച്ചത്. എഫ്.ബി.െഎ മേധാവിയെ പുറത്താക്കാനുള്ള തീരുമാനത്തെ താൻ എതിർത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻപിടിച്ചവരും റഷ്യയും തമ്മിൽ ഒത്തുകളിച്ചതായി പുറത്തുകൊണ്ടുവന്നത് എഫ്.ബി.െഎ നടത്തിയ അന്വേഷണമാണ്. ഇതാണ് കോമിക്ക് പുറത്തേക്ക് വഴിതുറന്നത്.?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.