ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ ‘ജെയ്സ് ഫിഷ് ആൻഡ് ചിക്കൻ മാർക്കറ്റി’ലെ ഭക്ഷണശാലയിലാണ് സംഭവം. തെലങ്കാനയിലെ വാറങ്കലിൽനിന്ന് അമേരിക്കയിലെ മിസൗറി സര്‍വകലാശാലയിൽ ഉപരിപഠനത്തിനെത്തിയ ശരത് കൊപ്പു (26) വാണ് വെള്ളിയാഴ്ച ൈവകീട്ട് ഏഴരയോടെ വെടിയേറ്റു മരിച്ചത്.
പഠനത്തോടൊപ്പം ഭക്ഷണശാലയിൽ ജോലിചെയ്തുവരുകയായിരുന്നു ശരത്. കഴിഞ്ഞ ജനുവരിയിലാണ് സോഫ്റ്റ്വെയർ എൻജിനീയറായ ശരത് ഇവിടെയെത്തിയത്. മോഷണത്തിനായി എത്തിയ അക്രമിയിൽനിന്ന് രക്ഷപ്പെടാൻ പുറത്തേക്കോടിയെങ്കിലും വെടിയേൽക്കുകയായിരുന്നു. അഞ്ചു തവണ വെടിയേറ്റ ശരത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അക്രമിയെന്ന് സംശയിക്കുന്നയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളർ (6,87,650 രൂപ)കന്‍സാസ് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതി ഉൾപ്പെടുന്ന സി.സി ടി.വി ദൃശ്യം പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് അവർ പറഞ്ഞു. ശരത്തിെൻറ പിതാവ് രാംമോഹൻ റെഡ്ഡിയുമായി സംസാരിച്ചുവെന്നും മൃതദേഹം പെെട്ടന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.