ടെക് ഭീമന്മാരെ ചോദ്യം ചെയ്ത് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ
text_fieldsവാഷിങ്ടൺ: സാേങ്കതിക വിദ്യ കേന്ദ്രീകരിച്ചുള്ള ലോകത്തെ വൻകിട കമ്പനികളുടെ മേധാവികളുടെ വ്യാപാര തന്ത്രങ്ങളിലെ കൃത്രിമത്വം ചോദ്യം ചെയ്ത് അമേരിക്കൻ കോൺഗ്രസ് പ്രതിനിധികൾ.
വ്യാപാര- വാണിജ്യ മേഖലയിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ആമസോൺ, ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗ്ൾ എന്നിവയുടെ മേധാവികളോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ഒരു വർഷത്തോളം നീണ്ട വിശ്വാസ്യത ലംഘനം സംബന്ധിച്ച അന്വേഷണത്തിന് ശേഷമാണ് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ളിെൻറ സുന്ദർ പിച്ചെ, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർ ബർഗ്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് എന്നിവരെ കോൺഗ്രസ് വിളിച്ചുവരുത്തിയത്.
ചോദ്യം ചെയ്യലിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസ് ആയിരുന്നു. മത്സരക്ഷമതയോടുള്ള ആമസോണിെൻറ സമീപനവും സുതാര്യതയും സംബന്ധിച്ചായിരുന്നു ഏറെ ചോദ്യങ്ങളും. വില നിർണയം, ഏറ്റെടുക്കലുകൾ, മറ്റുള്ളവരിൽനിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയവ സംബന്ധിച്ചെല്ലാം ചോദ്യങ്ങളുയർന്നു.
മറ്റുള്ളവരിൽനിന്ന് വാങ്ങിയ വ്യക്തിഗത വിവരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ചിരിക്കാമെന്ന് ബെസോസ് സമ്മതിച്ചു. നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന ബെസോസ്, മറ്റ് ചില സംഭവങ്ങൾ ഒാർമയില്ലെന്നും വ്യക്തമാക്കി. 2012ൽ ഇൻസ്റ്റഗ്രാമിെൻറ ഏറ്റെടുക്കൽ സംബന്ധിച്ച് സുക്കർ ബർഗ് ഫേസ്ബുക്കിലെ ഉന്നതർക്ക് അയച്ച ഇ- മെയിൽ സന്ദേശങ്ങൾ മുൻനിർത്തിയാണ് ചോദ്യങ്ങൾ. ഫേസ്ബുക്കിന് ഇൻസ്റ്റഗ്രാം കടുത്ത എതിരാളിയാകുമെന്നതിനാൽ മത്സരം ഒഴിവാക്കുന്നതിന് ഏറ്റെടുക്കുകയല്ലേ ചെയ്തതെന്നായിരുന്നു പ്രധാന ചോദ്യം. ഇൻസ്റ്റഗ്രാം വെല്ലുവിളിയായിരുന്നുവെന്ന് സമ്മതിച്ച സുക്കർ ബർഗ്, ഏറ്റെടുക്കൽ ഫെഡറൽ ട്രേഡ് കമീഷൻ അംഗീകരിച്ചതാെണന്നും വ്യക്തമാക്കി. ഗൂഗ്ൾ അൽഗോരിതം സംബന്ധിച്ചായിരുന്നു സുന്ദർ പിച്ചെയോടുള്ള ചോദ്യങ്ങൾ.
ഇ- മെയിലുകൾ സ്പാമിലേക്ക് മാറ്റുന്നതും മറ്റും സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാണ് ഉയർന്നത്. ആപ്പിൾ ചില ഡെവലപ്പർമാരോട് കൂടുതൽ താൽപര്യം കാട്ടുന്നതായും അവരുടെ ആപ്പുകൾക്ക് ആപ് സ്റ്റോറിൽ പ്രാധാന്യം ലഭിക്കുന്നുവെന്നതുമാണ് ടിം കുക്കിനോട് ചൂണ്ടിക്കാട്ടിയത്.
അതേസമയം, സി.ഇ.ഒമാരെല്ലാം അമേരിക്കൻ ദേശസ്നേഹം വ്യക്തമാക്കുന്ന രീതിയിലാണ് മറുപടി പറഞ്ഞത്. അമേരിക്കക്കാർക്ക് വേണ്ടിയുള്ള അമേരിക്കൻ കമ്പനികളാണ് തങ്ങളുടേതെന്ന് ജെഫ് ബെസോസും ടിം കുക്കും വ്യക്തമാക്കി. സാേങ്കതിക മേഖലയിൽ ചൈനയിൽനിന്ന് അമേരിക്ക കടുത്ത മത്സരം നേരിടുന്നതായി സുക്കർ ബർഗ് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുമുമ്പ് പ്രമുഖ സാേങ്കതിക വിദ്യ കമ്പനികളെല്ലാം അമേരിക്ക കേന്ദ്രീകൃതമായിരുന്നുവെങ്കിൽ ഇപ്പോൾ പകുതിയോളം ചൈനീസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.