‘യു.എസ് തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നു’
text_fieldsവാഷിങ്ടണ്‍: വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദ ആക്രമണം തുടങ്ങി നിരവധി വെല്ലുവിളികള്‍ അമേരിക്ക നേരിടുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഈ സാഹചര്യത്തില്‍ ഉടന്‍തന്നെ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മൂന്ന് ഉത്തരവുകളില്‍ ഒപ്പുവെച്ചതിന്‍െറ പശ്ചാത്തലത്തിലാണ്പരാമര്‍ശം. യു.എസ് അറ്റോണി ജനറലായി ജെഫ് സെഷന്‍സിനെ നിയമിക്കുന്ന ചടങ്ങിലാണ് ഉത്തരവുകളില്‍ ഒപ്പുവെച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജെഫിനെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ള അറ്റോണി ജനറലിനെയാണ് ആവശ്യമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
പുതിയ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തവയാണ്. രാജ്യത്താകമാനം കണ്ണികളുള്ള കുറ്റവാളി സംഘത്തെ തകര്‍ക്കാന്‍ നീതിന്യായ വകുപ്പിനോടും ആഭ്യന്തര സുരക്ഷ വകുപ്പിനോടും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നതാണ് ഒരു ഉത്തരവ്.
രണ്ടാമത്തെ ഉത്തരവില്‍ രാജ്യത്തെ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിന് പ്രത്യേക സേനയെ നിയമിക്കാന്‍ നീതിന്യായവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമപാലകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തലാക്കുന്നതിന് പുതിയ പദ്ധതി രൂപവത്കരിക്കാന്‍ നീതിന്യായവകുപ്പിനോട് ആവശ്യപ്പെടുന്നതാണ് മൂന്നാമത്തെ ഉത്തരവ്. ആക്രമണങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.