തീവ്രവാദം: പാകിസ്താൻ നടപടിയെടുത്തില്ലെങ്കിൽ വേറെ വഴി നോക്കും -അമേരിക്ക
text_fieldsവാഷിങ്ടൺ: തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്താൻ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾ മറ്റ് മാർഗം സ്വീകരിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് ഇത് സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. പാക് മണ്ണിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളെ തുടച്ചു നീക്കണമെന്നും ടില്ലേഴ്സൺ ആവശ്യപ്പെട്ടു. ഞങ്ങൾ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങൾ ഇത് പറയുന്നതിന്‍റെ പ്രധാന്യം നിങ്ങൾ മനസിലാക്കണം. നിങ്ങൾക്ക് നടപടി സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് വിട്ടേക്കു -ടില്ലേഴ്സണിന്‍റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഞങ്ങൾ പാകിസ്താനുമായി നിരവധി തവണ ഇൗ വിഷയം ചർച്ച ചെയ്ട്ടിട്ടുണ്ടെന്നും ഇനി തീരുമാനമെടുക്കണ്ടത് പാകിസ്താനാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ഹെതർ നൗറെട്ട് പറഞ്ഞു. ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലെ സന്ദർശനം ടില്ലേഴ്സൺ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍റെ ഭരണനേതൃത്വവുമായി ഇനി ചർച്ചക്കില്ലെന്ന് ടില്ലേഴ്സൺ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, തങ്ങളുടെ രാജ്യത്തിന്‍റെ പരാമാധികാരം അമേരിക്ക എന്നല്ല ആർക്കും അടിയറവെക്കാൻ ഉദേശിക്കുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.