ഹെലന്‍ കെല്ലറും ഹിലരി ക്ലിൻറണും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്!
text_fieldsഓസ്റ്റിന്‍: ടെക്‌സസ് പ്രവിശ്യയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിൻറേൻറയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ തീരുമാനിച്ചു. സോഷ്യല്‍ സ്റ്റഡീസ് കരിക്കുലത്തില്‍ നിന്നാണ് ഇവരെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്തത്.
ബാച്ചിലേഴ്‌സ് (ആര്‍ട്‌സ്) ഡിഗ്രി ആദ്യം നേടുന്ന അന്ധ- ബധിര വനിത ഹെലന്‍ കെല്ലറെയും ഡെമോരകാറ്റിക് പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡൻറ് സ്ഥാനാര്‍ഥി ഹിലരിയെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ടെക്‌സസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയമായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഇത് നീക്കം ചെയ്യാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ബോര്‍ഡ് സെപ്റ്റംബര്‍ 14 ന് ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയില്‍ ഇവരെക്കുറിച്ച് ചോദ്യങ്ങള്‍ ഇല്ലാത്തതും, പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് നീക്കം ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന ഇവരുടെ ജീവിതം, സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനോ, പ്രാവര്‍ത്തികമാക്കുന്നതിനോ കഴിയാത്തതാണെന്ന് ബോർഡ് വിശദീകരിക്കുന്നു.
5.4 മില്യന്‍ ടെക്‌സസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. ടെക്‌സസ് എസന്‍ഷ്യന്‍ നോളജ് ആന്‍ഡ് സ്കില്‍സ് വര്‍ക്ക് ഗ്രൂപ്പിെൻറ നിര്‍ദേശമനുസരിച്ചാണ് ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ബാര്‍ബറ കാര്‍ഗില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.