26/11 ആക്രമണം; ആസൂത്രകരെ പിടികൂടാൻ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടു വരാനായി യു.എസ് അമ്പത് ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. ദ ഡിപ്പാർട്ട്മെൻറ് ഒാഫ് സ്റ്റേറ്റ്സ് റിവാഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാം ആണ് ആക്രമത്തിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
മുന്നാം തവണയാണ് യു.എസ് പാരിതോഷികം പ്രഖ്യാപിക്കുന്നത്. നേരത്തെ ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സഇൗദിനെ പിടികൂടാൻ പത്ത് ലക്ഷം ഡോളറും ഹാഫിസ് അബ്ദുൽ റഹ്മാൻ മാക്കിക്ക് വേണ്ടി ഇരുപത് ലക്ഷം ഡോളറും പ്രഖ്യാപിച്ചിരുന്നു.
മുംൈെബ ഭീകരാക്രമണത്തിെൻറ ഉത്തരവാദികളായവർെക്കതിരെ നടപടിയെടുക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പാകിസ്താനോട് ആവശ്യപ്പെട്ടു. ആക്രമണം നടന്നിട്ട് പത്ത് വർഷമായിട്ടും അത് ആസൂത്രണം ചെയ്തവർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് ആക്രമണത്തിെൻറ ഇരകളുടെ കുടുംബത്തോട് കാണിക്കുന്ന അവഹേളനമാണെന്ന് മൈക് പോംപിയോ അഭിപ്രായപ്പെട്ടു.
2008 നവംബർ 26ന് നടന്ന ആക്രമണത്തിൽ ആറ് യു.എസ് പൗരൻമാർ ഉൾപ്പെടെ 166 പേർ മരിക്കുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.