രാഖൈനിൽ 1000 പേർ കൊല്ലപ്പെട്ടു -യു.എൻ
text_fieldsന്യൂയോർക്: മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിലെ സൈനിക നടപടിയിൽ 1000 പേർ കൊല്ലപ്പെട്ടതായി യു.എൻ. അതിൽ കൂടുതലും റോഹിങ്ക്യൻ വംശജരാണ്. സർക്കാറിെൻറ കണക്കിനെക്കാൾ രണ്ടിരട്ടിയോളം റോഹിങ്ക്യകൾ മരിച്ചതായി യു.എൻ മുതിർന്ന വക്താവ് യാങ്ഹീ ലീ വ്യക്തമാക്കി. മ്യാന്മറിൽ യു.എൻ മനുഷ്യാവകാശ ചുമതല ലീക്കാണ്.
രാഖൈനിലെ കലാപത്തിൽനിന്ന് രക്ഷതേടിയുള്ള പലായനത്തിലും റോഹിങ്ക്യകളെ സൈന്യം തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയാണ്. ആഗസ്റ്റ് 25 മുതൽ തുടങ്ങിയ കലാപത്തിൽ 475 പേർ കൊല്ലപ്പെട്ടുവെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. അതിൽ 430 പേർ റോഹിങ്ക്യകളാണെന്ന് മ്യാന്മർ സൈന്യം സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ആഗസ്റ്റ് 25 നുശേഷം ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ എണ്ണം 2,70,000 കവിഞ്ഞതായി യു.എൻ പ്രതിനിധി വിവിയൻ ടാൻ. ഇൗ കൂട്ടപ്പലായനം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലായനം ചെയ്യുന്നവരിൽ കൂടുതലും സ്ത്രീകളാണ്. പിഞ്ചുകുഞ്ഞുങ്ങളെയും മാറോടടുക്കിയാണ് വിശപ്പും ദാഹവും വകവെക്കാതെ അവർ ദുരിതക്കടൽ താണ്ടുന്നത്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് റോഹിങ്ക്യകളെ ബുദ്ധിമതക്കാർക്ക് ഭൂരിപക്ഷമുള്ള മ്യാന്മർ കണക്കാക്കുന്നത്. വംശീയ കലാപത്തിെൻറ വക്കിലെത്തിനിൽക്കുന്ന റോഹിങ്ക്യകളെ രക്ഷിക്കാൻ മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയും സൈന്യവും സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.