േഫ്ലാറിഡയില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsഎസ്കാംമ്പിയ: േഫ്ലാറിഡയിൽ തെലങ്കാന സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കിയാൻഡ്ര സ് മിത്ത്(23), എഫിഡാറിയസ് ബ്രയാന്‍(29) ക്രിസ്റ്റല്‍ ക്ലോസെല്‍(33) എന്നിവരാണ് അറിസ്റ്റിലായത്. ഇവര്‍ക്ക് സമീപ പ്രദേശങ്ങള ില്‍ നടന്ന കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും േഫ്ലാറിഡ പൊലീസ് ഡെപ്യൂട്ടി അറിയിച്ചു.
ഫെബ്രുവരി 19നാണ് തെലങ്കാന ഉപ്പൽ സ്വദേശിയായ കെ. ഗോവർദ്ധൻ റെഡ്ഢി പെൻസാകോലയിലെ മാർക്കറ്റിൽ വെച്ച് വെടിയേറ്റ് മരിച്ചത്്. ഗോവർദ്ധൻ മാനേജരായ സൂപ്പർ മാർക്കറ്റ് കം ഗ്യാസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച അക്രമി ഇയാൾക്കെനെതിരെ വെടിയുതിർക്കുകയായിരുന്നു. സ്റ്റോറിലേക്ക് കയറിയ രണ്ടുപേരിൽ തലമൂടി മുഖം മറച്ച കറുത്ത വര്‍ഗക്കാരനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് സെക്യൂരിറ്റി വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് ക്രിയാന്‍ഡ്രക്കും, ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രയാനിനെതിരെയാണ് കൊലപാതകകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
എട്ടു വര്‍ഷം മുമ്പാണ് ഗോവര്‍ദ്ധൻ തെലുങ്കാനയിലെ ഉപ്പലിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ശോഭാറാണി, മക്കളായ ശ്രേയ, തുളസി എന്നിവര്‍ ഇന്ത്യയിലാണ്. േഫ്ലാറിഡ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തെലുങ്കാന സർക്കാർ ഇടപെട്ടിട്ടുണ്ട്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 21 ന് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.