യു.എസിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന്
text_fieldsവാഷിങ്ടൺ: യു.എസിൽ ഇന്ത്യക്കാർക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും എതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും മതഭ്രാന്തും അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർണായക തീരുമാനങ്ങളെടുക്കണമെന്ന് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. എങ്കിലും വർഗീയ വാചാടോപങ്ങളാണ് ഇതിന് പ്രധാനമായും വഴിവെക്കുന്നതെന്ന് ഇന്ത്യക്കാരനും ഇല്ലിനോയിസിൽനിന്നുള്ള കോൺഗ്രസ് അംഗവുമായ കൃഷ്ണമൂർത്തി പറഞ്ഞു.
കുടിയേറ്റക്കാർക്കെതിരെ എടുത്ത പല നടപടികളും രാജ്യത്ത് വിഭാഗീയത വളരാനിടയാക്കി. ജനുവരി 27ൽ ട്രംപ് ഉത്തരവിട്ട യാത്രവിലക്കാണ് ഇതിലൊന്ന്. ഇൗ വിഷയത്തിൽ വൈറ്റ്ഹൗസ് എടുത്ത പല നിലപാടുകളും യു.എസിലെ ന്യൂനപക്ഷങ്ങളിൽ ആശങ്കയുളവാക്കുന്നതായിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ട്രംപ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണമൂർത്തി അഭിപ്രായെപ്പട്ടു. കഴിഞ്ഞയാഴ്ചയാണ് കൃഷ്ണമൂർത്തി കെല്ലിയുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.