ഉള്ളുലച്ച ആ രണ്ടുവയസ്സുകാരി മാതാവിൽനിന്ന് വേറിട്ടില്ല
text_fieldsമെക്സികോ സിറ്റി: കഴിഞ്ഞദിവസം മാതാപിതാക്കളിൽനിന്ന് വേർെപട്ടുപോയ കുഞ്ഞുങ്ങളുടെ പ്രതീകമായി നിറഞ്ഞുനിന്ന രണ്ടുവയസ്സുകാരി മാതാവിൽനിന്ന് വേർപെട്ടുപോയിട്ടില്ലെന്ന് പിതാവിെൻറ സാക്ഷ്യപത്രം.
അതിർത്തി പട്രോളിങ് സേനക്കുമുന്നിൽ കരച്ചിലോടെ യാചിച്ചുനിൽക്കുന്ന കുട്ടിയുടെ ചിത്രം വിഖ്യാത ഫോേട്ടാഗ്രാഫർ ജോൺ മൂർ ആണ് ഗെറ്റി ഇമേജസിനുവേണ്ടി പകർത്തിയത്. ചിത്രം ലോകശ്രദ്ധ ആകർഷിക്കുകയും അതുപയോഗിച്ച് കുടിയേറ്റക്കാർക്കുള്ള ഫണ്ട് സമാഹരിക്കാനും തുടങ്ങി. ജൂലൈ രണ്ടിന് ഇറങ്ങാനിരിക്കുന്ന ടൈം മാഗസിെൻറ കവറിലും കുട്ടിയുടെ ചിത്രം ചേർത്ത കാര്യം അവർ പുറത്തുവിട്ടിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനു നേരെ ദയനീയ ഭാവത്തിൽ നോക്കുന്ന രീതിയിലായിരുന്നു ടൈമിെൻറ കവർ മാഗസിൻ. ആദ്യം ഇൗ കുഞ്ഞിനും അവളുടെ മാതാപിതാക്കൾക്കും എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. കൂടുതൽപേരും വിചാരിച്ചത് അവൾ അമ്മയിൽനിന്ന് വേറിട്ടുപോയതാണെന്നാണ്.
പടം കണ്ടപ്പോൾ ഹോണ്ടുറസുകാരനായ കുട്ടിയുടെ പിതാവ് ഡെനിസ് ജാവിയറും ഇതുതന്നെ കരുതി. എന്നാൽ, തെൻറ ഭാര്യയും മകളും വേർപെട്ടുപോയിട്ടില്ലെന്ന് സന്തോഷത്തോടെ പിന്നീട് അദ്ദേഹം മനസ്സിലാക്കി. 32കാരി സാന്ദ്ര സാഷെസിനെ രണ്ടുവയസ്സുകാരി യെനേലക്കൊപ്പമാണ് അധികൃതർ തടവിലാക്കിയത്. ഇവരെ 2013ൽ ഹോണ്ടുറസിലേക്ക് നാടുകടത്തിയതായിരുന്നു.
കുട്ടികളെ വേർപെടുത്തുന്ന കുടിയേറ്റനയം അപലപിച്ച് യു.എൻ
ജനീവ: കുടുംബങ്ങളെ വേർപെടുത്തുന്ന കുടിയേറ്റനയം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം അംഗീകരിച്ച് െഎക്യരാഷ്ട്രസഭ. എന്നാൽ, മാതാപിതാക്കളിൽനിന്ന് കുട്ടികളെ വേർപെടുത്തി തടവിലാക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ കുടിയേറ്റ പദവി നോക്കി കുട്ടികളെ തടവിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.എൻ വക്താവ് രവീണ ശംദസാനി ജനീവയിൽ മാധ്യമങ്ങളോടു പറഞ്ഞു. തെൻറ വിവാദ കുടിയേറ്റനയത്തിൽ നിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു അവരുടെ പ്രതികരണം.
മെക്സിക്കൻ അതിർത്തിയിൽ വ്യാപകമായി കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തി കൂടുപോലുള്ള തടവുകേന്ദ്രങ്ങളിൽ അടക്കുന്നതിനെതിരെ യു.എസിനകത്തും പുറത്തും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പുതിയ ഉത്തരവിൽ കുട്ടികളെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തില്ലെന്ന് ട്രംപ് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, യു.എസിൽ അനധികൃതമായി കുടിയേറിയ മാതാപിതാക്കളെ ശിക്ഷിക്കുന്നതുവരെ കുട്ടികളെ കസ്റ്റഡിയിൽവെക്കുന്നത് തുടരും.
അതിനിടെ, അനധികൃത കുടിയേറ്റത്തിന് കുട്ടികളെ തടവിലാക്കാത്ത രീതിയിലുള്ള ബദൽ മാർഗങ്ങൾ തേടണമെന്നും യു.എൻ നിർദേശിച്ചു. വിവാദ കുടിയേറ്റനയത്തെ െഎക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യൂനിസെഫും വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.