പുലിറ്റ്സറെത്തി, പത്തു പേരുടെ പത്രത്തിന്
text_fieldsന്യൂയോർക്: പത്തു പേർ മാത്രം ജോലിചെയ്യുന്ന, 3000 പേർ മാത്രം വായിക്കുന്ന പത്രത്തിെൻറ എഡിറ്റോറിയലിന് ഇത്തവണത്തെ പുലിറ്റ്സർ പുരസ്കാരം. അമേരിക്കയിലെ സ്റ്റോംലേക് ടൈംസിെൻറ എഡിറ്റോറിയലാണ് ന്യൂയോർക് ടൈംസിനും വാൾസ്ട്രീറ്റ് ജേണലിനും മിയാമി ഹെറാൾഡിനുമൊപ്പം പുരസ്കാരം പങ്കിട്ടത്. കാർഷിക മേഖലയിൽ കച്ചവടഭീമന്മാർ നടത്തുന്ന ചൂഷണങ്ങളെ തുറന്നു കാണിച്ച എഡിറ്റോറിയലിന് എഡിറ്റർ ആർട്ട് കുല്ലനാണ് പുരസ്കാരം ലഭിച്ചത്.
അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ ഇയോവയിൽ മാത്രം അറിയപ്പെടുന്ന ദ്വൈവാരികയാണ് സ്റ്റോംലേക് ടൈംസ്. ഇയോവയിലെ ഠാക്കൂൺ നദി മലിനമാക്കുന്നതിനെതിരെ പത്രം നിലപാടെടുത്തതിനെ തുടർന്ന് നിയമയുദ്ധങ്ങൾതന്നെ നടന്നു. തുടർന്ന് നദിയെ രക്ഷിക്കാൻ കോടതി ഇടപെടുകയും ചെയ്തു. ഇത്തരത്തിലുള്ള പത്രത്തിെൻറ ശക്തമായ ഇടപെടലുകളാണ് പുരസ്കാരനിർണയ സമിതിയെ ആകർഷിച്ചത്.ആർട്ട് കുല്ലെൻറ കുടുംബാംഗങ്ങൾതന്നെയാണ് ജോലിക്കാരായുള്ളത്. സഹോദരൻ ജോൺ പബ്ലിഷറായും ഭാര്യ ഡൊലോറസ് ഫോട്ടോഗ്രാഫറായും മകൻ ടോം റിപ്പോർട്ടറായും സ്റ്റോംലേക് ടൈംസിനൊപ്പമുണ്ട്.
അതേസമയം ട്രംപ്, പുടിൻ വിരുദ്ധ റിപ്പോർട്ട് തയാറാക്കിയവർക്കും പ്രശസ്തരുടെ കള്ളപ്പണവിവരങ്ങൾ പുറത്തുകൊണ്ടുവന്ന പാനമ പേപ്പേഴ്സിനും പുരസ്കാരം ലഭിച്ചു. ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വിമർശിച്ച വാഷിങ്ടൺ പോസ്റ്റിലെ ഡേവിഡ് ഫാറൻറ്ഹോൾഡാണ് മികച്ച റിപ്പോർട്ടിങ്ങിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യൻ പ്രസിഡൻറ് പുടിൻ പ്രവർത്തിച്ചുവെന്ന റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ന്യൂയോർക് ടൈംസിനാണ് രാജ്യാന്തര റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.