ലോകത്ത് കോവിഡ് ബാധിതർ 50 ലക്ഷം കവിഞ്ഞു
text_fieldsന്യൂയോർക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,87,859 ആയി. വൈറസിെൻറ പിടിയിൽപെട്ട 329,768 പേരുടെ ജീവൻ നഷ്ടമായി. 2,022,727 പേർ രോഗമുക്തി നേടി.
രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തിൽ യു.എസ് തന്നെയാണ് മുന്നിൽ. 15,91,991 ആളുകളിലാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയും (3,08,705) ബ്രസീലുമാണ് (2,93,357) തൊട്ടുപിന്നിൽ. റഷ്യയിലെ മരണനിരക്ക് താരതമ്യേന കുറവാണ്. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ മരണനിരക്ക്.
മരണനിരക്കിൽ യു.എസിന് പിന്നിൽ ബ്രിട്ടനും (35,704) ഇറ്റലിയുമാണ്(32,330). ഫ്രാൻസിൽ 28,132ഉം സ്പെയിനിൽ 27,888ഉം പേരാണ് മരിച്ചത്. ജർമനി, ഇറാൻ, തുർക്കി രാജ്യങ്ങളിൽ മരണനിരക്ക് 10,000ൽ താഴെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.