ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; യു.എസ് മുന്നിൽ
text_fieldsവാഷിങ്ടൺ: അമേരിക്ക അടക്കം ലോക രാജ്യങ്ങളിൽ കോവിഡ് വൈറസ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും എണ്ണം ഉയരുകയാണ്. വിവിധ രാജ്യങ്ങളിലായി ആകെ 6,63,828 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 30,822 പേർ മരണപ്പെടുകയും 1,39,451 പേർ രോഗമുക്തി നേടുകയും ചെയ്തു.
അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 1,24,217ൽ എത്തി. 2,185 പേർ മരണപ്പെടുകയും 1,095 പേർ സുഖം പ്രാപിക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ 672 പേർ ന്യൂയോർക്ക് സിറ്റിയിലും 136 പേർ വാഷിങ്ടണിലും 86 പേർ ന്യൂ ജെഴ്സിയിലും 70 പേർ ലൂസിയാനയിലും 53 പേർ ന്യൂയോർക്കിലും നിന്നുള്ളവരാണ്.
ഇറ്റലി- 92,472, ചൈന- 82,009, സ്പെയിൻ- 73,235, ജർമനി- 57,695, ഫ്രാൻസ്- 38,105, ഇറാൻ- 35,408, യു.കെ- 17,312 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള രോഗ ബാധിതരുടെ എണ്ണം.
ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 1000ലേക്ക് അടുക്കുന്നു. ശനിയാഴ്ച മാത്രം 135 പേരിൽ വൈറസ് ബാധ കണ്ടെത്തി. കേരള, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ 182 പേർക്കും മഹാരാഷ്ട്രയിൽ 186 പേർക്കും തെലുങ്കാനയിൽ 67 പേർക്കും കർണാടകയിൽ 76 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.