ന്യൂയോർക് ഭീകരാക്രമണം; മരണം എട്ടായി, അക്രമി ഉസ്ബക് വംശജൻ VIDEO
text_fieldsന്യൂയോർക്: ചൊവ്വാഴ്ച അമേരിക്കയിലെ മാൻഹാട്ടനിൽ വേൾഡ് ട്രേഡ് സെൻററിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ആക്രമി സൈക്കിൾ യാത്രക്കാരുെടയും കാൽനടക്കാരുടെയും ഇടയിലേക്ക് ട്രക്ക് ഒാടിച്ചുകയറ്റുകയും വെടിവെക്കുകയുമായിരുന്നു. 11പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 9/11 സംഭവത്തിന് ശേഷം ന്യൂയോർക്കിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. മരിച്ചവരിൽ അഞ്ചുപേർ അർജൻറീനക്കാരും ഒരാൾ ബെൽജിയം പൗരനുമാണ്.
സൈഫുല്ല സായ്പോവ് (29) എന്ന ഉസ്ബക് വംശജനായ കുടിയേറ്റക്കാരനാണ് ആക്രമിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുപയോഗിച്ച ട്രക്കിൽ നിന്ന് െഎ.എസ് ബന്ധമുള്ള എഴുത്തുകൾ കണ്ടെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പ്രദേശികസമയം വൈകീട്ട് മൂന്നോടെയാണ് ആക്രമണമുണ്ടായത്. മാൻഹാട്ടനിലെ ഹഡ്സൺനദിക്ക് സമീപത്തെ സൈക്കിൾപാതയിൽ ട്രക്ക്കയറ്റി മുന്നിലുണ്ടായിരുന്നവരെയെല്ലാം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് സ്കൂൾബസിന് ഇടിച്ചാണ് ട്രക്ക് നിന്നത്.
ട്രക്കിൽ നിന്നിറങ്ങിയ ആക്രമിയെ വെടിവെച്ചശേഷമാണ് പൊലീസ് പിടികൂടിയത്. വയറിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് അമേരിക്കൻ ആഭ്യന്തരസുരക്ഷാ വൃത്തങ്ങൾ വിലയിരുത്തി. അതേസമയം, ആക്രമി ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു. കൊല്ലപ്പെട്ട അർജൻറീനക്കാരായ അഞ്ചുപേർ ബിരുദം നേടിയതിെൻറ 30ാം വാർഷികം ആഘോഷിക്കാൻ ന്യൂയോർക്കിലെത്തിയ കൂട്ടുകാരാണ്. ആക്രമണത്തെ അപലപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുരക്ഷാവൃത്തങ്ങൾ അന്വേഷണത്തിലാണെന്ന് ട്വിറ്ററിൽ കുറിച്ചു.ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററിൽ അപലപിച്ചു. ആക്രമികളെ പിന്തുണക്കുന്നവരെയും അവർക്ക് അഭയം നൽകുന്നവരെയും ശിക്ഷിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യക്കാർക്ക് പരിക്കേറ്റില്ലെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. റഷ്യ, ഇറാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ഫ്രാൻസിസ് മാർപാപ്പയും സംഭവത്തിൽ അപലപിച്ചു.
പൊലീസ് ഒാഫിസറുടെ സമയോചിത ഇടപെടൽ മരണസംഖ്യ കുറച്ചു
ന്യൂയോർക്: മാൻഹാട്ടനിൽ നടന്ന തീവ്രവാദിആക്രമണത്തിൽ കൂടുതൽ ജീവനുകൾ പൊലിയാതെ കാത്തത് യുവ പൊലീസ് ഒാഫിസറുടെ സമയോചിത ഇടപെടൽ.
ന്യൂയോർക് പൊലീസ് ഡിപ്പാർട്െമൻറിലെ 28കാരനായ റയാൻ നാഷ് എന്ന ഒാഫിസർ ആക്രമിയായ സൈഫുല്ലക്കെതിരെ വെടിയുതിർത്തതുമൂലമാണ് ഇത്. ആളുകളുടെ നേർക്ക് ഇയാൾ ട്രക്ക് ഇടിച്ചുകയറ്റുേമ്പാൾ തന്നെ ഇയാളുടെ പക്കൽ രണ്ട് തോക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, സ്കൂൾ ബസിനുനേർക്ക് ട്രക്ക് ഇടിച്ചുകയറ്റിയയുടൻതന്നെ ഇയാളുടെ വയറ്റത്ത് റയാൻ നാഷിെൻറ തോക്കിൽ നിന്നുള്ള വെടിയുണ്ട പാഞ്ഞുകയറിയതായി പൊലീസ് കമീഷണർ ജെയിംസ് പി ഒ നെയ്ൽ പിന്നീടുനടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാഷിെൻറ പ്രവൃത്തിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പരിക്കേറ്റ ആക്രമിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.