യു.എസ് ഭരണസ്തംഭനത്തിന് താത്കാലിക വിരാമം
text_fieldsവാഷിങ്ടൺ: യു.എസിെല ഏറ്റവും ദൈർഘ്യമേറിയ ഭരണസ്തംഭനത്തിന് താത്കാലിക വിരാമം. യു.എസിലെ ഫെഡറൽ ഏജൻസികൾക്ക് മൂ ന്നാഴ്ചയിലേക്കുള്ള പ്രവർത്തന ഫണ്ട് അനുവദിക്കുന്ന ബില്ലിനെ പ്രസിഡൻറ് ട്രംപ് പിന്തുണച്ചു. യു.എസ് - മെക്സ ിക്കൽ അതിർത്തിയിൽ മതിൽ പണിയാൻ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉപേക്ഷിച്ചുകൊണ്ടാണ് ട്രംപ് ഭരണസ്തംഭനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്.
മതിൽ പണിയാനുള്ള ഫണ്ട് അനുവദിക്കാത്ത ബജറ്റ് നിരസിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. തുടർന്നാണ് യു.എസിൽ ഭരണസ്തംഭനമുണ്ടായത്. എന്നാൽ ജനപ്രതിനിധി സഭയെ നിയന്ത്രിക്കുന്ന ഡെമോക്രാറ്റുകൾ ട്രംപിനെ ശക്തമായി എതിർത്തു. തുടർന്ന് 35 ദിവസങ്ങൾ നീണ്ട സ്തംഭനത്തിനു ശേഷം ട്രംപ് വിട്ടു വീഴ്ചക്ക് തയാറാവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെ ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള ബിൽ ജനപ്രതിനിധി സഭയും സെനറ്റും ഏകകണ്ഠമായി പാസാക്കി. ബിൽ പ്രസിഡൻറ് ഒപ്പുവെച്ച് നിയമമാക്കി.
തെൻറ തീരുമാനം കീഴടങ്ങലല്ലെന്നും മറിച്ച്, ഭരണസ്തംഭനം മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ ഒാർത്താണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപ് പാഠം പിഠിച്ചുവെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷുമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.