എച്ച്-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നഷ്ടമാകും ?
text_fieldsവാഷിങ്ടൺ: എച്ച്-വൺ ബി വിസാ നിയമത്തിൽ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സർക്കാർ. എച്ച്-വൺ ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി നൽകാനുള്ള വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് യു.എസിന്‍റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക.
എച്ച്-വൺ ബി വിസയിൽ ജോലിക്കെത്തുന്നവരുടെ പങ്കാളികൾക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസിൽ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതിൽ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എച്ച്-വൺ ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യു.എസിലെത്തിയതിന് ശേഷം പങ്കാളികൾക്ക് വിവിധ കമ്പനികളിൽ ജോലി തരപ്പെടുത്തുന്നത്.
എച്ച്1 ബി വിസ നിയമത്തിൽ തൽക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തിരുമാനത്തിൽ നിന്നും സർക്കാർ പിൻമാറി. അതിനിടെയാണ് ടെക്കികൾക്ക് തിരിച്ചടിയായേക്കാവുന്ന വാർത്തകൾ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.